Thursday, May 2, 2024
HomeMalayalamഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മയിലെ അംഗത്വം എനിക്ക് വേണ്ട :തുറന്നടിച്ച് ഹരീഷ് പേരടി

ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മയിലെ അംഗത്വം എനിക്ക് വേണ്ട :തുറന്നടിച്ച് ഹരീഷ് പേരടി

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ തുറന്നു കുറിപ്പുമായി എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങളും അമ്മയിലെ പ്രതിനിധികളും ഡബ്ല്യുസിസി അംഗങ്ങളും ഉൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട് തുറന്നുപറച്ചിലുകൾ നടത്തി രംഗത്തെത്തിയിരുന്നു.

പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു കോഴിയെ എന്നായിരുന്നു ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.

ഹരീഷ് പേരടി യുടെ വാക്കുകൾ:
A.M.M.A യുടെ പ്രിയപ്പെട്ടപ്രസിണ്ടണ്ട്,സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു…സ്നേഹപൂർവ്വം-ഹരീഷ്പേരടി..

RELATED ARTICLES
- Advertisment -

Most Popular

Recent Comments