Categories: Film NewsMalayalam

ചിമ്പുവിന്റെ വെന്ത് തനിന്തത് കാടിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചു ഉലക നായകൻ

തമിഴ് സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് -ചിമ്പു കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമായ വെന്ത് തനിന്ത് കാട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയാണ് സിനിമക്ക് മേൽ പ്രേക്ഷകർ വച്ചിരിക്കുന്നത്. സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംഷ ഉയർത്തി ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രേക്ഷകരിൽ ആകാംഷ ഉയർത്തുന്ന ട്രൈലെർ ആയിരുന്നു എത്തിയത്.

നേരത്തെ ഇറങ്ങിയിട്ടുള്ള ഗൗതം മേനോൻ – ചിമ്പു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ത ചിത്രമാണ് ‘വെന്ത് തനിന്തത് കാട് എന്ന് ട്രൈലെറിൽ നിന്നും വ്യക്തമായിരുന്നു. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ഉലക നായകൻ കമൽ ഹാസനാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത ഉലക നായകൻ കമൽ ഹാസന്റെയും ചിമ്പുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘വെന്ത് തനിന്തത് കാടി’ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago