Categories: Film NewsMalayalam

വിടുതലൈ; വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിൽ വെട്രിമാരൻ ചിത്രം ഒരുങ്ങുന്നു

ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിൻ നിർമിക്കുന്ന പുതിയ ചിത്രം തമിഴകത്തെ ഹിറ്റ് മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന. വിടുതലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായാണ് വിടുതലൈ വമ്പൻ ബജറ്റിൽ ഒരുങ്ങുന്നത്.

നിലവിൽ, വിടുതലൈ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും സിരുമലയിലും കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും ആയി അവസാനഘട്ടത്തിലാണ്.കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ

കലാസംവിധായകൻ ജാക്കിയുടെ നേതൃത്വത്തിലുള്ള കലാവിഭാഗം സിരുമലയിൽ കൂറ്റൻ ഗ്രാമസെറ്റ് ഒരുക്കിയിരുന്നു.അതോടൊപ്പം തന്നെ 10 കോടിയിൽ പരം മുതൽമുടക്കിൽ ട്രെയിനും റയിൽവേ പാലവും ചിത്രത്തിനുവേണ്ടി ഒരുക്കിയതും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബർഗേറിയയിൽ നിന്നും ഒരു സംഘം സ്റ്റൻഡ് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി പീറ്റർ ഹൈൻ ഒരുക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിൻറെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും താരനിരയുടെ ഭാഗമാണ്. വേൽരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വിടുതലൈ മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും.
പി.ആ.ഒ – ശബരി

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago