Friday, April 26, 2024
HomeMalayalamFilm Newsവിശ്വക് സെൻ ചിത്രം "ദാസ് കാ ധാമ്കി " 2023 ഫെബ്രുവരിയിൽ പ്രദർശനത്തിനൊരുങ്ങുന്നു

വിശ്വക് സെൻ ചിത്രം “ദാസ് കാ ധാമ്കി ” 2023 ഫെബ്രുവരിയിൽ പ്രദർശനത്തിനൊരുങ്ങുന്നു

വിശ്വക് സെൻ – നിവേദ പേഥുരാജ് ചിത്രം ‘ദാസ് കാ ധാമ് കി ‘ -വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ 2023 ഫെബ്രുവരിയിൽ, ലോകമാകമാന പ്രദർശനത്തിന് ഒരുങ്ങുന്നു. യുവത്വത്തിൻ്റെ ഹരമായ വിശ്വക് സെൻ, തൻ്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. വാൻമയ ക്രിയേഷൻസിൻ്റേയും, വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ, കരാട്ടേ രാജു നിർമ്മിക്കുന്ന ‘ദാസ് കാ ധാമ്കി’ യിൽ വിശ്വക് സെൻ ശീർഷക റോളിൽ അഭിനയിക്കുന്നു. നിവേദ പേഥുരാജാണ് നായിക. തിരക്കഥയും സംവിധാനവും വിശ്വക് സെൻ നിർവഹിച്ചിരിക്കുന്ന ‘ദാസ് കാ ധാ മ്കി ” യുടെ സംഭാഷണം പ്രസന്നകുമാറിൻ്റേതാണ്. ഇന്ന് പ്രകാശിതമായിരിക്കുന്ന “ദാസ് കാ ധാമ്കി “യുടെ ആദ്യ പോസ്റ്ററിൽ ,സ്റ്റൈലിഷും, കാർക്കശ്യവുമായ വിശ്വക് സെൻ മാസ്- ആക്ഷൻ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യം. “ദാസ് കാ ധാമ്കി ” എന്ന ആക്ഷൻ ത്രില്ലർ സിനിമ പ്രേക്ഷകർക്ക് നവ്യാനുഭൂതി പ്രദാനം ചെയ്യുമെന്നതിൽ സംശയമേതുമില്ല.

ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമയുടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത്, ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി ആണ്.കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ സീനുകൾ, ആക്ഷൻ മൂവി പ്രേമികളായ പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും. ബിംബി സാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും “ദാസ് കാ ധാമ്കി “യുടെ ഭാഗമായിരിക്കുന്നു എന്ന സവിശേഷതയുo എടുത്തു പറയേണ്ടതാണ്. ദിനേഷ്.കെ.ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 2023 ഫെബ്രുവരിയിൽ ദാസ് കാ ധാമ്കി പ്രദർശനത്തിനൊരുങ്ങുന്നു.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേദപേഥുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ്. സാങ്കേതിക വിദഗ്ദ്ധർ: സംവിധായകൻ: വിശ്വക് സെൻ.നിർമ്മാതാവ്: കരാട്ടേ രാജു. ബാനർ: വാൻ മയ ക്രിയേഷൻസ് & വിശ്വക് സെൻ സിനിമാസ്.കഥ: പ്രസന്നകുമാർ ബസവാഡ .ഛായാഗ്രഹണം: ദിനേഷ്.കെ.ബാബു . സംഗീതം: ലിയോൺ ജയിംസ്. എഡിറ്റർ: അൻവർ അലി കലാസംവിധാനം: എ.രാമാൻജനേയുലു. ഫൈറ്റ്: ടൊഡോർ ലാസ റോവ് -ജു ജി ,ദിനേഷ് കെ.ബാബു ,വെങ്കട്. പി. ആർ. ഓ: ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments