Saturday, May 4, 2024
HomeNewsആന്റണി വർഗീസിന്റെ പുതിയ ചിത്രം 'ലൈല' ചിത്രീകരണം ആരംഭിച്ചു

ആന്റണി വർഗീസിന്റെ പുതിയ ചിത്രം ‘ലൈല’ ചിത്രീകരണം ആരംഭിച്ചു

ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ലൈല’ യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന്‌ രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു. ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഡോ.പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിർവ്വഹിക്കുന്നു.
സഹ നിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്.

ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ, കിച്ചു ടെല്ലുസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ്, പി ആർ ഒ-ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments