Categories: News

പെപ്പേ വാക്ക് പാലിച്ചു, തന്നെ കാണാൻ കഴിയാതെ കരഞ്ഞ കുട്ടിയെ കാണാൻ പെപ്പേ എത്തി

ഏറെ ആരാധകരുള്ള യുവതാരമാണ് മലയാളികൾ സ്നേഹത്തോടെ പെപ്പേ എന്നു വിളിക്കുന്ന ആന്റണി വര്ഗീസ്.. കോളേജ് പശ്ചാതലത്തിൽ ഒരുങ്ങുന്ന ‘ലൈല’ ആണ്‌ ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. എറണാകുളം, ആലപ്പുഴ എന്നീവിടങ്ങളിലായി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ആലപ്പുഴയിൽ നടക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാണാനായി എത്തിയ ആളുകളുടെ കൂട്ടത്തിൽ ഒരു ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞ് ആരാധകനും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ വീഡിയോ ആയിരുന്നു ആന്റണി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചത്. “ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…. എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ… ” കുഞ്ഞിന്റെ വീഡിയോ പങ്കുവച്ച് ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു..

ഇപ്പോഴിതാ ആന്റണി വാക്ക് പാലിച്ചിരിക്കുകയാണ്.. കൈ നിറയെ ചോക്ലേറ്റ് ഒക്കെയായി ആന്റണിയെ കാണാൻ ലൈല ലൊക്കേഷനിൽ എത്തിയ ഇമ്രാൻ ഷിഹാബിനെ ചേർത്തിപിടിച്ചു നിൽക്കുന്ന ആന്റണിയുടെ ചിത്രങ്ങൾ ആണ്‌ വൈറൽ ആകുന്നത്…

Rakesh

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

13 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

13 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago