Categories: News

വീണ്ടും ശരത്കാലം… ” അവിയൽ” ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

അച്ഛൻ -മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദ്. ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ശരത്താണ്. പാടിയിരിക്കുന്നത് ചിത്രയും ഉണ്ണിമേനോനും. 80 -90 കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന രീതിയിലാണ് പാട്ടിന്റെ ചിത്രീകരണം .

പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. മങ്കി  പെൻ  എന്ന  ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ  പുതുമുഖമായ  സിറാജ്ജുദ്ധീൻ നായകനാകുന്നു.  ചിത്രത്തിൽ  ജോജു ജോർജ്,  അനശ്വര രാജൻ, കേതകി  നാരായൺ ,
ആത്മീയ , അഞ്ജലി  നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു,  തുടങ്ങിയവരും പ്രധാന  വേഷങ്ങളിൽ  എത്തുന്നു.  ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ  ജില്ലയിൽ  ജനിച്ചു വളർന്ന, സംഗീതത്തിനോട്  അതിയായ  സ്നേഹവും  ആവേശവുമുള്ള കൃഷ്ണൻ  എന്ന വ്യക്തിയുടെ  ജീവിതത്തിലെ  ബാല്യകാലം, കൗമാരം, യൗവനം, എന്നീ  കാല ഘട്ടങ്ങളിലൂടെയുള്ള  ജീവിത കഥ  അച്ഛൻ- മകൾ സംഭാഷണത്തിലൂടെ  അവതരിപ്പിക്കുകയാണ് “അവിയൽ ” എന്ന ചിത്രത്തിലൂടെ. . നായകന്റെ  ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ  കഥ പോകുന്നതിനാൽ തന്നെ നായകന്റെ  ശാരീരിക വ്യതിയാനങ്ങൾക്കായി  സമയമെടുത്തതിനാൽ  രണ്ടു  വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.

സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ  എന്നിവിടങ്ങളായിരുന്നു  പ്രധാന  ലൊക്കേഷനുകൾ.    റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്ചിത്രത്തിന്റെ  എഡിറ്റിംഗ്. പ്രൊജക്റ്റ്‌ ഡിസൈനർ  ബാദുഷ.പ്രൊഡക്ഷൻ  കൺട്രോളർ  ശശി  പൊതുവാൾ.

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ  മാത്യു. സൗണ്ട്  ഡിസൈൻ  രംഗനാഥ്  രവി, വസ്ത്രാലങ്കാരം  നിസാർ  റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം  ബംഗ്ലാൻ . സ്റ്റീൽസ്  മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്‌. പി  ആർ  ഓ മഞ്ജു ഗോപിനാഥ്‌. അതിതീവ്രമായ  ആത്മ  ബന്ധങ്ങളുടെ  കഥ പറയുന്ന  ഒരു കുടുംബ ചിത്രം കൂടിയാണിത്.

Rakesh

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago