Categories: News

അച്ഛൻ – മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും എത്തുന്ന ” അവിയൽ” ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച്  ഷാനിൽ  തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നചിത്രമാണ്  “അവിയൽ “. മങ്കി  പെൻ  എന്ന  ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ  പുതുമുഖമായ  സിറാജ്ജുദ്ധീൻ നായകനാകുന്നു.  ചിത്രത്തിൽ  ജോജു ജോർജ്,  അനശ്വര രാജൻ, കേതകി  നാരായൺ , ആത്മീയ , അഞ്ജലി  നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു,  തുടങ്ങിയവരും പ്രധാന  വേഷങ്ങളിൽ  എത്തുന്നു.  ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ  ജില്ലയിൽ  ജനിച്ചു വളർന്ന, സംഗീതത്തിനോട്  അതിയായ  സ്നേഹവും  ആവേശവുമുള്ള കൃഷ്ണൻ  എന്ന വ്യക്തിയുടെ  ജീവിതത്തിലെ  ബാല്യകാലം, കൗമാരം, യൗവനം, എന്നീ  കാല ഘട്ടങ്ങളിലൂടെയുള്ള  ജീവിത കഥ  അച്ഛൻ- മകൾ സംഭാഷണത്തിലൂടെ  അവതരിപ്പിക്കുകയാണ് “അവിയൽ ” എന്ന ചിത്രത്തിലൂടെ. . നായകന്റെ  ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ  കഥ പോകുന്നതിനാൽ തന്നെ നായകന്റെ  ശാരീരിക വ്യതിയാനങ്ങൾക്കായി  സമയമെടുത്തതിനാൽ  രണ്ടു  വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.

സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ  എന്നിവിടങ്ങളായിരുന്നു  പ്രധാന  ലൊക്കേഷനുകൾ.    റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്ചിത്രത്തിന്റെ  എഡിറ്റിംഗ്.   പ്രൊജക്റ്റ്‌ ഡിസൈനർ  ബാദുഷ.പ്രൊഡക്ഷൻ  കൺട്രോളർ  ശശി  പൊതുവാൾ.

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ  മാത്യു. സൗണ്ട്  ഡിസൈൻ  രംഗനാഥ്  രവി, വസ്ത്രാലങ്കാരം  നിസാർ  റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം  ബംഗ്ലാൻ . സ്റ്റീൽസ്  മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്‌. പി  ആർ  ഓ മഞ്ജു ഗോപിനാഥ്‌. അതിതീവ്രമായ  ആത്മ  ബന്ധങ്ങളുടെ  കഥ പറയുന്ന  ഒരു കുടുംബ ചിത്രം കൂടിയാണിത്.

Rakesh

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

20 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

20 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago