Saturday, May 4, 2024
HomeNewsയു.എ.ഇയിൽ റോഡ് അടച്ച് 'ആയിഷ'

യു.എ.ഇയിൽ റോഡ് അടച്ച് ‘ആയിഷ’

മഞ്ജു വാര്യർ ചിത്രം ആയിഷയെപ്പറ്റി എത്ര കഥകളാണ് ദിവസവും കേൾക്കുന്നത്. റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ കഥ തുടങ്ങി. ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പാൻ ഇന്ത്യൻ താരമായി മാറാൻ പോവുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി മലയാള സിനിമയുടെ ബഡ്ജറ്റിന് മുകളിൽ വരില്ലേ പ്രഭുദേവയുടെ കൊറിയോഗ്രഫി എന്ന അടക്കംപറച്ചിൽ കേട്ടു. ആയിഷ ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ. യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റി ഉയരുന്ന കഥയിലെല്ലാം കാര്യമുണ്ട്. ക്സാമേറ്റ് സിലൂടെ എത്തിയ രാധിക ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആയിഷ നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. ഡൽഹിയിലും മുംബെയ് യിലും ചിത്രീകരണമുണ്ട്. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് – ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയാണ് രചന നിർവഹിക്കുന്നത്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സഖറിയയാണ് ആയിഷ നി ർമ്മിക്കുന്നത്.

പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ആയിഷ തിയേറ്ററിൽ എത്തുന്നതുവരെ കഥ തുടരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments