2 മില്യൺ കാഴ്ചക്കാരെന്ന നേട്ടവുമായി ബനാറസ് മോഷൻ പോസ്റ്റർ

യൂട്യൂബിൽ 2 മില്യൺ കാഴ്ചക്കാരെന്ന നേട്ടവുമായി ബനാറസ് മോഷൻ പോസ്റ്റർ. റിലീസ് ചെയ്ത് 3 ദിവസത്തിനകമാണ് ഈ നേട്ടം കൈവരിച്ചത്

സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “.
ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോണല്‍ മൊണ്ടീറോയ്‌ക്കൊപ്പം നായകനായി സായിദ് ഖാൻ അഭിനയിക്കുന്നു. ഒരു പാന്‍ ഇന്ത്യ സിനിമയായ ” ബനാറസി”ന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും,പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച കന്തീരവ  സ്റ്റുഡിയോയിൽ വളപ്പിൽ വെച്ചാണ് റിലീസ് ചെയ്തത്.

അന്തരിച്ച ഡോ. രാജ്കുമാര്‍, പാര്‍വതമ്മ രാജ്കുമാര്‍, അംബരീഷ്, പുനീത് രാജ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിമാന്‍ സ്റ്റുഡിയോയില്‍ ഡോ.വിഷ്ണുവര്‍ദ്ധന് ചിത്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആഡംബരത്തോടെ നിര്‍മ്മിച്ച മോഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ബനാറസിന്റെ ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും അന്തരിച്ച പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ പുറത്തുവിടേണ്ടതായിരുന്നു. ആയതിനാൽ ബനാറസ് ടീമിന് ഒരേ സമയം സന്തോഷവും സങ്കടവുമായിരുന്നു. നിര്‍ഭാഗ്യവശാല്‍,അദ്ദേഹം ഇപ്പോൾ ഇല്ല.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സംവിധായകന്‍ ജയതീര്‍ത്ഥ, നായകന്മാരായ സായിദ് ഖാന്‍, സോണാല്‍ മൊണ്ടീറോ, ഹാസ്യനടന്‍ സുജയ് ശാസ്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും നിങ്ങള്‍ക്ക് ബനാറസ് മുഴുവൻ സിനിമയുടെ സമ്പന്നതയും ദൃശ്യതീവ്രതയും പ്രകടമാക്കുന്നുണ്ട്. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്, ശബരി.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img