Friday, March 29, 2024
HomeNewsപദ്മരാജന്റെ കഥയെ ആസ്പദമാക്കി ചിത്രം; നായികയെ തേടി അണിയറ പ്രവർത്തകർ

പദ്മരാജന്റെ കഥയെ ആസ്പദമാക്കി ചിത്രം; നായികയെ തേടി അണിയറ പ്രവർത്തകർ

മലയാളത്തിലെ ഇതിഹാസ ചലച്ചിത്രകാരന്മാരിൽ ഒരാളായ പി പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് നായികയെ തേടുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങൾ രചിച്ച അരുൺലാൽ രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലയ്ക്കല്‍. ഷമ്മി തിലകന്‍, സാബുമോന്‍ തുടങ്ങിയവര്‍ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രം സിഇടി സിനിമസിന്റെ ബാനറില്‍ രാജശേഖരന്‍ തകഴി ആണ് നിര്‍മ്മിക്കുന്നത്.

പത്തൊൻപത്തിനും ഇരുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ ആണ് അവർ നായികയായി തേടുന്നത്. അഭിനയിക്കാൻ താല്പര്യം ഉള്ള പെൺകുട്ടികൾ, അവരുടെ കഴിവുകൾ വ്യക്‌തമാക്കുന്ന വീഡിയോ info@cetcinema.com എന്ന ഇമെയിൽ ഐഡിയിലേക്കു അയക്കാൻ ആണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. നായികയെ തേടിയുള്ള പരസ്യത്തോടൊപ്പം ഓൺലൈൻ അപേക്ഷ ഫോറം ലഭിക്കുന്ന സൈറ്റും അതുപോലെ സംശയങ്ങൾ ദൂരീകരിക്കാനുള്ള വാട്സാപ്പ് നമ്പറും അവർ കൊടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments