പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധയാര്‍ജ്ജിച്ച ചിത്രമാണ് ‘ലളിതംസുന്ദരം. ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മധു വാര്യര്‍ എന്ന നടൻ്റെ സംവിധായകനിലേക്കുള്ള മാറ്റമാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. മഞ്ജുവിന്റെ നിര്‍മാതാവിലെക്കുള്ള കുപ്പായമാറ്റവും ലളിതം സുന്ദരത്തിലൂടെ സംഭവിക്കുന്നു. പ്രണയവും നാടകവും അടിയിടി ബഹളവുമൊക്കെ ചിത്രത്തിലുണ്ട്. ഇതിനിടെ അവിടിവിടെയായി വന്നു പോകുന്ന അല്ലറചില്ലറ തമാശകൾ പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തുന്നുണ്ട്. നിറപ്പകിട്ടാര്‍ന്നതാണ് ചിത്രത്തിന്‍റെ മേക്കിങ്ങ്, ചിത്രത്തിനായി പി സുകുമാര്‍ ഒരുക്കിയിരിക്കുന്ന വിഷ്വൽസ് അതിഗംഭീരമാണ്. സിനിമ ആകെമൊത്തത്തിൽ കണ്ടിരിക്കാൻ നല്ല വൈബ് ആണെന്ന് തന്നെ പറയേണ്ടി വരും.
ലളിതം സുന്ദരം ഹോട്ട്സ്റ്റാറിൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.hotstar.com/1260087275
ഓരോ ഫ്രെയിമുകളും നമ്മള്‍ ഇഷ്ടപ്പെട്ടു പോകും വിധമുള്ള ചിത്രീകരണമാണ് ചിത്രത്തിന്റേത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉതകുന്ന വിധത്തിലുള്ള സഞ്ചാരമാണ് തിരക്കഥയുടേതെന്ന് പറയാതെ വയ്യ. വമ്പൻ ട്വിസ്റ്റോ, ടെണോ ഒന്നും പ്രതീക്ഷിക്കാനുള്ള ഇടം മധു വാര്യര്‍ ആദ്യം മുതലേ പ്രേക്ഷകര്‍ക്ക് നൽകാതെയിരുന്നതിനാൽ തന്നെ ചിത്രത്തിൻ്റെ ക്ലൈമാക്സ് ചിത്രത്തിന് ചേരുന്ന രീതിയിൽ തന്നെ അവസാനിക്കുന്നു. നല്ലൊരു ആഘോഷഛായയില്‍ ബിജു മേനോന്‍ പ്രേക്ഷകന് മുന്നിൽ എത്താതിരുന്നിട്ട് കുറച്ചുനാളായി. ആ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ടാണ് ബിജുമേനോന്റെ ലളിതം സുന്ദരത്തിലൂടെയുള്ള വരവ്. പ്രേക്ഷകര്‍ ആഗ്രഹിച്ചതിലും മികച്ചതായി ബിജു മേനോന്‍ – മഞ്ജുവാര്യര്‍ കോമ്പോ നീണ്ട ഇടവേളയ്ക്കു ശേഷം സ്ക്രീനില്‍ എത്തി എന്നതാണ് എടുത്തു പറയേണ്ടത്.
പ്രണയവും തമാശയും സംഘട്ടനവും അതിനിടയിൽ നടക്കുന്ന കഥാപരമായ നാടകീയതയും കൊണ്ട് പ്രേക്ഷകനെ ആദ്യാന്തം രസിപ്പിക്കാനാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിൽ മധു വാര്യര്‍ ശ്രമിച്ചിരിക്കുന്നത്. ബിജു മേനോന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന രീതിയിൽ, കുസൃതികളും തമാശകളും നിറഞ്ഞ അയാളുടെ ജീവിതത്തിന്റെ സിനിമയാണ് ലളിതം സുന്ദരം.. ഒരു രസക്കൂട്ടിന്റെ ചേരുവകൾ മിക്കതും നല്ലതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കാവുന്ന ചിത്രം തന്നെയാണ് ലളിതം സുന്ദരം..