Categories: News

സൂപ്പർ വിജയം നേടി ഗുണ്ട ജയൻ; നന്ദി പറഞ്ഞു ദുൽകർ സൽമാൻ

സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. രാജേഷ് വർമ്മ തിരക്കഥ രചിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്ന അഭിപ്രായം ആണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. കുടുംബ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഈ ചിത്രം ഒരു കല്യാണ വീട്ടിൽ നടക്കുന്ന കഥയാണ് പറയുന്നത്. സംവിധായകൻ തന്നെ കഥയും രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ നടൻ ദുൽകർ സൽമാൻ, ഈ ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് ദുൽകർ നന്ദി അറിയിച്ചിരിക്കുന്നത്.

“ഗുണ്ട ജയൻ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്ന എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.. ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി..”ധൈര്യമായി ടിക്കറ്റ് എടുത്തോളൂ..കണ്ടോളൂ, ചിരിച്ചോളൂ…പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത് ”..എന്ന് ഉപചാരപൂർവം ദുൽഖർ സൽമാൻ”. എന്നാണ് ദുൽകർ കുറിച്ചിരിക്കുന്നത്.

ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

Rakesh

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

2 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

1 week ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

1 week ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

2 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago