Categories: News

‘Its My Law’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഫിലിംഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന ‘Its My Law’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ അനീഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘Its My Law’ (ഇത് എന്റെ നിയമം). ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നർ ആരൊക്കെയാണെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായിരിക്കും എന്ന സൂചനയുണ്ട്. സീമാ ജി നായർ, കൊളപ്പുള്ളി ലീല, മോളി കണ്ണമാലി, ശിവജി ​ഗുരുവായൂർ, ജയൻ ചേർത്തല, ചെമ്പിൽ അശോകൻ, അൻവർ സാദത്ത്, സ്റ്റെന, തങ്കച്ചൻ‌, ബിനു അടിമാലി, കൊച്ചുപ്രേമൻ, സാജു കൊടിയൻ, രാജ സാഹിബ്, കൃഷ്ണപ്രഭ എന്നിരാണ് മറ്റ് താരങ്ങൾ‌. ക്യാമറ – അരുൺ രവി, സം​ഗീതം – സ്വിസ് ബാബു, പശ്ചാത്തലസം​ഗീതം – ജെസിൻ ജോർജ്, ലിറിക്സ് – അജീവ് ആലുങ്കൽ, കരീം എടക്കര, രാജൻ പീരുമേട്, എഡിറ്റർ -ജെറിൻ രാജ്, കോസ്റ്റ്യൂം – പ്രസാദ് അന്നക്കര, സി.എം.ഒ – റെക്സ് ജോസഫ്, കാസ്റ്റിങ് ഡയറക്ടർ – രാജേഷ് ആർ, ആർട്ട് ​- ഗിരീഷ്. മേക്കപ്പ് – മിറ്റ ആന്റണി, കോറിയോ​ഗ്രഫി – ഡെസ്മോൻ ബാരെ, സ്റ്റിൽസ് – ജെഷീർ ജലീൽ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ – ഇർഷാദ് കൊടുങ്ങല്ലൂർ, പ്രൊജക്ട് ഡിസൈനർ – അൻസിൽ ജലീൽ, ഫിനാൻഷ്യൽ മാനേജർ – മിലൻ പി സിജു, മീഡിയ കോർഡിനേറ്റർ – ഷാ ഷബീർ, ‍‍ഡിസൈൻ – സി ആർ ഇ ഏ. പി.ആർ.ഒ – മഞ്ചു ​ഗോപിനാഥ്,

Rakesh

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

2 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago