Categories: News

വൻ താര നിരയുമായി ഒരു കാമ്പസ് ചിത്രം “ലൗ ഫുള്ളി യൂവേർസ് വേദ”

ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ലൗ ഫുള്ളി യൂവേർസ് വേദ.” നവാഗതനായ പ്രഗേഷ്‌ സുകുമാരൻ സംവിധാനം ചെയ്യുന്നു.

“ലൗ ഫുള്ളി യൂവേർസ് വേദ.”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത താരങ്ങളായ മമ്മൂട്ടി,മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജീഷ വിജയൻ, വെങ്കിടേഷ് ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, ഗൗതം വാസുദേവ് മേനോൻ, അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- വിബീഷ് വിജയൻ, ലൈൻ-പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകരൻ. ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Rakesh

Recent Posts

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ ചിത്രം അനൌണ്‍സ് ചെയ്തു. മൈത്രി മൂവി മേക്കേഴ്സിന്റെയും…

3 hours ago

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ തരംഗമായ അനിരുദ്ധ് സംഗീതം നല്‍കിയ…

3 hours ago

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍…

3 hours ago

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

1 week ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago