Wednesday, May 8, 2024
HomeMalayalamഎൻറെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എല്ലാം നല്ലതിന്:    മഞ്ജു ധൈര്യമുള്ള പെണ്ണാണെന്ന് മധുവാര്യർ

എൻറെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എല്ലാം നല്ലതിന്:    മഞ്ജു ധൈര്യമുള്ള പെണ്ണാണെന്ന് മധുവാര്യർ

പുതിയ കാലത്ത് കുടുംബ ബന്ധങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കി കൊണ്ട് അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു ലളിതം സുന്ദരം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന്  ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മഞ്ജുവാര്യരും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം സംവിധാനം ചെയ്തത് മഞ്ജുവിന്റെ സഹോദരനും നടനുമായ മധുവാര്യർ ആയിരുന്നു. ഭർത്താവും ഉ മക്കളും സഹോദരനും എല്ലാം ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ ഒട്ടും ക്ലി ഷെ വരാത്ത രീതിയിൽ വളരെ ഭംഗിയായി ആണ് സിനിമ മലയാളികൾക്ക് മുന്നിലെത്തിച്ചത് .

സെഞ്ച്വറി കൊച്ചുമോനോടൊപ്പം ചേർന്ന് മഞ്ജു വാര്യർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പരസ്യ രംഗത്തെ പെൺപുലിയാണ് ആനി മേരി ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് റെഡ് എഫ് എം ന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ മഞ്ജുവാര്യരും മധുവും  മനസ്സ് തുറക്കുകയാണ്. രണ്ട് സഹോദരങ്ങൾ ചേർന്ന് മലയാളികൾക്ക് മുന്നിൽ എത്തിച്ച ലളിതം സുന്ദരം എന്ന ചിത്രത്തെക്കുറിച്ച് ആയിരുന്നു ഇരുവരും സംസാരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ  കഴിഞ്ഞുപോയത് എന്തെങ്കിലും തിരുത്താൻ തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റ ചോദ്യത്തിന് ഈ കഴിഞ്ഞ  വർഷങ്ങളിൽ  ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും നല്ലതിന് വേണ്ടിയാണെന്ന് മാത്രം വിശ്വസിക്കുന്ന ആളാണ് ഞാൻ എന്ന് മഞ്ജുവാര്യർ വ്യക്തമാക്കി. അതുപോലെതന്നെ എല്ലാം അതിൻറെ നിമിത്തമാണെന്ന് അങ്ങനെ വരാൻ പാടുള്ളൂ എന്നും മഞ്ജു കൂട്ടിച്ചേർത്തു.

അതേസമയം സഹോദരൻ ഒരു സംവിധായകൻ ആയതിൽ അഭിമാനിക്കുന്നു, ലൊക്കേഷനിൽ ആക്ഷൻ പറയുന്ന സഹോദരൻറെ വീഡിയോ താൻ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു എന്നും ആ സന്തോഷ നിമിഷം താൻ എന്നുമോർക്കുന്നു എന്നും ഒരുപാട് സ്ട്രഗിൾ ചെയ്താണ് അദ്ദേഹം ഇന്നത്തെ ഈയൊരു പദവിയിലെത്തിയത് എന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments