Categories: News

നാനി, കീർത്തി സുരേഷ് ചിത്രം “ദസറ” പൂജ കഴിഞ്ഞു

നാച്ചുറല്‍ സ്റ്റാര്‍ നാനി,ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ “ദസറ” പൂജ അതിഗംഭീരമായി ആഘോഷിച്ചു. പൂജാ ചടങ്ങിൽ സുകുമാര്‍, തിരുമല കിഷോര്‍, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു. സംവിധായകന്‍ ശ്രീകാന്തിന്റെ അച്ഛന്‍ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓണ്‍ നിർവ്വഹിച്ചു.നാനിയും കീര്‍ത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോര്‍, സുധാകര്‍ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി. ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വ്യത്യസ്തമായ സിനിമകള്‍ മാത്രം ചെയ്യുന്ന നാനി ഒരു നടൻ എന്ന നിലയിൽ പുതിയ യാത്ര ആരംഭിക്കുകയാണ്.

ദസറ എന്ന ചിത്രത്തിലൂടെ ആദ്യമായി പ്രതിഭാശാലിയായ സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി നാനി ഒന്നിക്കുമ്പോൾ,’ശ്യാം സിംഹ റോയി’യുടെ വിജയത്തോടെ ഉയര്‍ന്ന നാനിയുടെ താരം പദവിയ്ക്ക് കൂടുതൽ തിളക്കമുണ്ടാകുമെന്നതിൽ സംശയമില്ല. ഗോദാവരികനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ  നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദസറ ഒരു തീവ്രമായ നാടകമാണ്.ദസറയ്ക്ക് റിലീസ് ചെയ്ത ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യൻ നിർവ്വഹിക്കുന്നു. സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ- നവിന്‍ നൂലി,പ്രൊഡക്ഷന്‍ ഡിസൈനർ അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി, 2022 മാര്‍ച്ചില്‍ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഒ-ശബരി.

Rakesh

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago