Categories: News

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കഥാപാത്രത്തിൻറെ പേര്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗായത്രിശങ്കർ നായികയാവുന്നു.ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.  ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബെന്നി കട്ടപ്പന.

Rakesh

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago