Categories: News

ലിപ് ലോക്കും റൊമാന്റിക്കും ‘ഒറ്റ്’ ഗാനത്തിൽ കുഞ്ചാക്കോ ബോബൻ

കാമുകിക്കൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങളുമായി കുഞ്ചാക്കോ ബോബന്റെ പ്രണയഗാനത്തിന്റെ വീഡിയോ വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ഗായിക ശ്വേത മോഹന്റെ ശബ്ദത്തിലാണ് ചാക്കോച്ചന്റെ റൊമാന്റിക് മെലഡി ഗാനം. ചോക്ളേറ്റ് നായകനായി ചാക്കോച്ചനെ ഗാനരംഗത്ത് വീണ്ടും കണ്ടുവെന്ന് ആസ്വാദകർ.

തീവണ്ടി എന്ന ചിത്രത്തിനുശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേസമയം ഒരുങ്ങുന്നുണ്ട്. ‘രെണ്ടംഗം’ എന്ന പേരിലാണ് തമിഴിൽ ചിത്രം എത്തുക. 25 വർഷത്തിനുശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ എത്തുന്ന ചിത്രത്തിൽ ജാക്കി ഷെറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്. തെലുങ്ക് തരം ഈഷ റബ്ബ ആണ് നായിക.

ആടുകളം നരേൻ, അമാൻഡലിസ്, ജിൻസ് ഭാസ്‌കർ, സിയാദ് യദു, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു താരങ്ങൾ. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മാണം. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സഞ്‌ജീവ് നിർവഹിക്കുന്നു. ഛായാഗ്രഹണം : ഗൗതം ശങ്കർ.സംഗീതവും പശ്ചാത്തലസംഗീതവും എ. എച്ച്. കാശിഫ് – ഗാനരചന: വിനായക് ശശികുമാർ

Rakesh

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago