മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത് ? ബേബിയോടും കുടുംബത്തോടും കോടതി കനിയുമോ ? ലോകത്തിലെ ഏറ്റവും അപകടകരമായ ലുക്ല എയർപോർട്ടിൽ ഇവർ എത്തിയതെന്തിന്? സസ്‌പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും തിരിമാലി എന്ന സൂചന നൽകുകയാണ് പുറത്തുവന്ന ട്രെയിലർ. സൈന മൂവീസാണ് ട്രെയിലർ റിലീസ് ചെയ്തത്.
കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിബിൻ ജോർജും ജോണി ആന്റണിയും ധർമ്മജനും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്.
സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യർ അലക്സ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – നിഷാദ് സി. ഇസെഡ്. തിരിമാലിയുടെ ഛായാഗ്രഹണം – ഫൈസൽ അലി. എഡിറ്റിങ് – വി.സാജൻ . തിരിമാലിക്ക് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിർവഹിച്ചത് വിവേക് മുഴക്കുന്ന്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും.
ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങി നീണ്ട താരനിര തിരിമാലിയിലുണ്ട്. പി.ആർ.ഒ – വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്.