Categories: News

ഗുണ്ട ജയൻ റോഡ് ഷോ ജനമധ്യത്തിലേക്കു; ശ്രദ്ധ നേടി പ്രചാരണ പരിപാടികൾ

മലയാളികളുടെ പ്രീയപ്പെട്ട നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഉപചാരപൂർവം ഗുണ്ട ജയൻ ആണ് സൈജു കുറുപ്പിന്റെ നൂറാം ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ മികച്ച ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം വൈറൽ ആയതു ഈ ചിത്രത്തിലെ ഗാനത്തിനൊപ്പം. കോളേജ് വിദ്യാർത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടൻ സിജു വിത്സന്റെ വീഡിയോ ആയിരുന്നു എങ്കിൽ, ഇന്ന് ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ പുതിയ പ്രചാരണ പരിപാടി ആണ്. ഒരു റോഡ് ഷോ പോലെ, വാഹനങ്ങളിൽ നടന്നു ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. പണ്ടത്തെ മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ട് വരികയാണ് അവർ. ദുൽകർ സൽമാൻ നിർമ്മിച്ച കുറുപ്പ് എന്ന ചിത്രത്തിനും സമാനമായ പ്രചാര പരിപാടികൾ നടന്നിരുന്നു. ദുൽകർ ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.

 

അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അത് ശരി വെക്കുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ മനോഹരമായ ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.

Rakesh

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago