Tuesday, April 30, 2024
HomeMalayalamFilm Newsഇന്ത്യയിൽ ആദ്യ ദിനം 134 കോടി രൂപ കളക്ഷൻ: തരംഗം തീർത്ത് കെജിഎഫ്: ചാപ്റ്റർ 2

ഇന്ത്യയിൽ ആദ്യ ദിനം 134 കോടി രൂപ കളക്ഷൻ: തരംഗം തീർത്ത് കെജിഎഫ്: ചാപ്റ്റർ 2

തെന്നിന്ത്യയുടെ സൂപ്പർ ഹീറോയായ യാഷ് അവതരിപ്പിക്കുന്ന പിരീഡ് ആക്ഷൻ ഡ്രാമ കെജിഎഫ്: ചാപ്റ്റർ 2 തീയേറ്റർ എങ്ങും തരംഗം തീർത്തു കൊണ്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആദ്യ ദിനം 134. 5 കോടി രൂപ കളക്ഷൻ നേടി വീണ്ടും ചിത്രം കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് . പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഹോംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ വ്യാഴാഴ്ചയായിരുന്നു തീയറ്ററുകളില്ലടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രം കേരളക്കരയിലും ആദ്യദിനം തന്നെ ഹൗസ് ഫുൾ ഫുൾ കളക്ഷൻ ആയിരുന്നു നേടിയെടുത്തത്. ഈസ്റ്ററും വിഷുവും കേരളത്തിൽ ആഘോഷിക്കുന്നത്കൊ ണ്ടുതന്നെ കുടുംബ പ്രേക്ഷകരും ചിത്രം കാണാൻ തീയേറ്ററിൽ എത്തിയിരിക്കുകയാണ് .

ആദ്യദിവസം അവസാനിച്ചപ്പോൾ ചിത്രത്തിന് ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമല്ല എന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്.റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവരുടെ എക്സൽ എന്റർടൈൻമെന്റും എഎ ഫിലിംസും ചേർന്നാണ് ചിത്രം ഉത്തരേന്ത്യൻ വിപണികളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

എക്സൽ എന്റർടൈൻമെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചിത്രം 134.36 കോടി രൂപ നേടി എന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. അതിൽ 63.66 രൂപ ഹിന്ദിയിൽ നേടിയിട്ടുണ്ട് എന്നതു മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്.

2018ലാണ് ആദ്യ ചിത്രം അധിക പ്രതീക്ഷകൾ നൽകാതെ തിയേറ്ററിൽ പുറത്തിറങ്ങിയത്, പക്ഷെ രണ്ടാം ഭാഗം പുറത്ത് വിടുമ്പോൾ അണിയറപ്രവർത്തകർ ഒരുപാട് പ്രതീക്ഷകൾ നൽകിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് .ആ പ്രതീക്ഷകളെ കൈവിടാത്ത തന്നെയാണ് ചിത്രം നിരൂപകപ്രശംസ നേടിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments