പുതുമുഖ താരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട നടനാണ് അപ്പാനി ശരത്. തൻറെ അഭിനയ ജീവിതത്തിലെ അഞ്ചാം വർഷമാണ് താരമിപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് .അഞ്ചാം വർഷത്തിൽ താരത്തിന് മലയാളികളുടെ ഒരു സന്തോഷ വാർത്ത അറിയിക്കുവാൻ ഉണ്ട് .പിറന്നാൾ ദിനത്തിലാണ് സോഷ്യൽ മീഡിയയിലൂടെ തൻറെ സിനിമ ജീവിതത്തിലെ ആദ്യ നിർമ്മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത് .മലയാളസിനിമയിലെ പ്രമുഖരടക്കം താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട് .
സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന റോഡ് മൂവി ഗണത്തിൽ ഉൾപ്പെടുന്ന ത്രില്ലർ ചിത്രമായ പോയിന്റ്ബ്ലാങ്ക് എന്ന സിനിമയാണ് ശരത് നിർമ്മിക്കുന്നത്. തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നാണ് ശരത്തിൻ്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിജി മുഹമ്മദും നിർമ്മാണ പങ്കാളിത്തം നിർവഹിക്കുന്നുണ്ട്.
മലയാളം മാത്രമല്ല തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ഒരുങ്ങുന്നത് . ഓഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഗോവയിൽ മാത്രമല്ല ചിത്രീകരണം മാഹി ചെന്നൈ കൊച്ചി തൃച്ചി എന്നിവിടങ്ങളിലായിട്ടാണ് ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്നത്. അപ്പാനി ശരത് തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്. കൂടാതെ മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ എ.കെ സുധീറും, ബി.ആർ.എസ് ക്രിയേഷൻസുമാണ്. ചിത്രത്തിൻറെ പ്രോജക്ട് ഡിസൈനർ റോബിൻ തോമസാണ് , പ്രൊഡക്ഷൻ മാനേജർ ആയി പ്രവർത്തിക്കുന്നത് സോണിയൽ വർഗീസ് ആണ്
ബിമൽ പങ്കജ് സംഗീതവും പശ്ചാത്തല സംഗീതവും ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, വത്സലകുമാരി ചാരുമ്മൂടും ചേർന്നാണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്യുന്നത്.ചിത്രത്തിലെ സംവിധാന പങ്കാളികളായി പ്രവർത്തിക്കുന്നതും അനവധി പേരാണ്. അസോസിയേറ്റ് ഡയറക്ടർ പ്രവർത്തിക്കുന്നത് അനീഷ് റൂബി, അസോസിയേറ്റ് ഡി ഒ പി ജിജോ ഭാവചിത്ര,കൊറിയോഗ്രാഫി സുനിൽ കൊച്ചിൻ, മേക്കപ്പ് മായ മാധു ആണ് ,ആക്ഷൻ ഡ്രാഗൺ ജിറോഷ്, കലാസംവിധാനം ഷെരീഫ് ckdn, ണ്ണ ഡിസൈൻസ് ദിനേശ് അശോക്, സ്റ്റുഡിയോ ഹൈ ഹോപ്സ്, സ്റ്റിൽസ് പ്രശാന്ത് ഐ-ഐഡിയ ആണ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് താസ ഡ്രീം ക്രീയേഷൻസ്, പബ്ലിസിറ്റി 3D ക്രാഫ്റ്റ് ,പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ്.