Tuesday, April 30, 2024
HomeMalayalamFilm Newsഎന്താണ് മമ്മൂട്ടിയുമായുള്ള സൗഹൃദം കൊണ്ട് ലഭിച്ചത്? മെഗാസ്റ്റാറിനെ കുറിച്ച് മനസ്സ് തുറന്ന് രമേശ് പിഷാരടി

എന്താണ് മമ്മൂട്ടിയുമായുള്ള സൗഹൃദം കൊണ്ട് ലഭിച്ചത്? മെഗാസ്റ്റാറിനെ കുറിച്ച് മനസ്സ് തുറന്ന് രമേശ് പിഷാരടി

ലൈവ് സ്റ്റേജ് ഷോകളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് രമേശ് പിഷാരടി. മിനിസ്ക്രീനിലെ നിരവധി ഷോകളിൽ പിഷാരടി കൊമേഡിയനായി തിളങ്ങി. ഇന്ന് മലയാള സിനിമയിലെ മുൻനിര താരവും സംവിധായകനും കൂടിയാണ് അദ്ദേഹം..  മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധർവ്വൻ. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പിഷാരടി മനസ്സ് തുറക്കുകയാണ്.

2018 പ്രളയകാലത്തെ ഓണത്തിന് മമ്മൂക്ക ക്ഷണിച്ചിരുന്നു ,ഓണത്തിന് വീട്ടിൽ തന്നെ സദ്യ കഴിക്കണം എന്ന് നിർബന്ധം ഉണ്ടോ എന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത് ,അങ്ങനെ ഇരുവരും ഒരുമിച്ച്ഓണമാഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു . പ്രളയ കാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് അല്പം ചിരി സമ്മാനിക്കാനായി ഇരുവരും എത്തിയിരുന്നു. ആ യാത്രയിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ മാർജിൻ മാറ്റി വരച്ചത് എന്നായിരുന്നു പിഷാരടി പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അത്ഭുതമാണ് മമ്മൂട്ടി എന്ന നടൻ .അദ്ദേഹത്തോടൊപ്പമുള്ള ഓരോ യാത്രകളും മനസ്സിൽ സൂക്ഷിക്കുന്നതാണ്.

തൻറെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ച് മമ്മൂട്ടിയോട് അന്ന് തുറന്നു പറഞ്ഞിരുന്നു. പൊതുപ്രവർത്തനം ഒരു തെറ്റായ കാര്യമല്ല പക്ഷേ അതിൽ നിൽക്കണമെങ്കിൽ ഇറങ്ങി പ്രവർത്തിക്കണം , ഒരിക്കലും സിനിമയുടെ അഡ്രസ്സും ആയി അങ്ങോട്ട് പോകരുത് എന്നാണ് അന്ന് മമ്മൂക്ക തനിക്ക് നൽകിയ ഉപദേശം.

ത്രില്ലറായ നോ വെ ഔട്ട് എന്ന ചിത്രമാണ് രമേശ് പിഷാരടി യുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വലിയ പ്രതീക്ഷയാണ് ചിത്രം നൽകുന്നതെന്നും താരത്തിന് വലിയ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ചിത്രത്തിലെ ട്രെയിലർ പുറത്തു വന്നപ്പോൾ തന്നെ പ്രേക്ഷകർക്ക് മനസ്സിലായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments