Tuesday, April 30, 2024
HomeMalayalamകോളേജ് വിദ്യാർത്ഥിയായി ആന്റണി വർഗീസ്: 'ലൈല' ചിത്രീകരണം പൂർത്തിയായി

കോളേജ് വിദ്യാർത്ഥിയായി ആന്റണി വർഗീസ്: ‘ലൈല’ ചിത്രീകരണം പൂർത്തിയായി

നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരം ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ലൈല’. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി.

“പൂമരം”, “എല്ലാം ശരിയാകും” എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മുഴുനീളെ കാമ്പസ്സ് ചിത്രമായാണ് ലൈല പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയുടെ കഥാപാത്രത്തിൽ ആണ് ആൻറണി എത്തുന്നത്.

ഛായാഗ്രഹണം നിർവഹിക്കുന്നത് ബബ്ലു . നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ ആൻറണി വർഗീസ് നൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവരാണ്. കൂടാതെ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത് പുതുമുഖങ്ങളാണ്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്,പി ആർ ഒ ആയി പ്രവർത്തിക്കുന്നത് ശബരി എന്നിവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments