Friday, April 26, 2024
HomeMalayalamFilm Newsആലിയയ്ക്കും ദീപികയ്ക്കും ഭീഷണിയോ ?ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രങ്ങളിൽ കരാർ ഒപ്പുവെച്ച് രശ്മിക മന്ദാന

ആലിയയ്ക്കും ദീപികയ്ക്കും ഭീഷണിയോ ?ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രങ്ങളിൽ കരാർ ഒപ്പുവെച്ച് രശ്മിക മന്ദാന

ബോളിവുഡിലെ ഏറ്റവും പുതിയ ‘ഐടി’ ഗേൾ എന്ന വിശേഷണമാണ് ആരാധകർ ഇപ്പോൾ രശ്മിക മന്ദനയ്ക്ക് നൽകിയിട്ടുള്ളത്. രൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തിലെ നായികയായി താരം വാർത്തകളിൽ തിളങ്ങുകയാണ് . കൂടാതെ വരാനിരിക്കുന്ന പേരിടാത്ത നിരവധി ചിത്രങ്ങളിലാണ് താരം കരാർ ഒപ്പ് വെച്ചിരിക്കുന്നത്. പുഷ്പ എന്ന ചിത്രമാണ് താരത്തിന് ഇത്രയധികം അവസരങ്ങൾ നൽകി കൊടുത്തത് എന്നാണ് സിനിമാ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ദക്ഷിണേന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി രശ്മികയും ഇപ്പോൾ വന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെയും സിനിമാ നിർമ്മാതാക്കളുടെയും പിന്തുണ കൊണ്ട് താരത്തിന് നിരവധി പ്രോജക്ടുകളാണ് ഇപ്പോൾ വരുന്നത്.പുതിയ അവസരങ്ങളെ കുറിച്ചും സിനിമകളെ ക്കുറിച്ചും താരം ഈയടുത്ത് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു: “ഇൻഡസ്ട്രിയിൽ ഇത് ഒരു ആവേശകരമായ സമയമാണ്, ഞാൻ ഏറ്റവും ആവേശകരമായ ചില സിനിമകൾ ചെയ്യാനൊരുങ്ങുകയാണ്. പ്രൊജക്ടുകൾ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങൾക്കും ദൈവത്തോട് നന്ദി പറയുന്നു ”- രശ്മികയുടെ വാക്കുകൾ ഇങ്ങനെയാണ്.

ഒരുപാട് അവസരങ്ങൾ വന്നു എല്ലാ കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. നിരവധി അഭിനേതാക്കൾക്കും സംവിധായകർക്കൊപ്പവും ജോലിചെയ്യാൻ സാധിച്ചു. സംവിധായകരിൽ നിന്നും ടീമുകളിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു എന്നും താരം കൂട്ടി ച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments