Wednesday, April 24, 2024
HomeMalayalamFilm Newsപുതിയ യാത്രകൾ തുടങ്ങി: ആൻ അഗസ്റ്റ്യന്റെ നിർമ്മാണത്തിലെ ആദ്യചിത്രം: 'അബ്ബബ്ബ ' ഫസ്റ്റ്...

പുതിയ യാത്രകൾ തുടങ്ങി: ആൻ അഗസ്റ്റ്യന്റെ നിർമ്മാണത്തിലെ ആദ്യചിത്രം: ‘അബ്ബബ്ബ ‘ ഫസ്റ്റ് ലുക്ക്

വിജയ് ബാബുവും ഫ്രൈഡേ ഫിലിം ഹൗസും ആൻ അഗസ്റ്റിന്റെ മിരാമർ ഫിലിംസുമായി സഹകരിച്ച് പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “അബ്ബബ്ബ!. റൊമാൻറിക് കോമഡി എന്റർടയിനർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്ന നടി ആൻ അഗസ്റ്റിനും പങ്കാളികളും ചേർന്ന് നടത്തുന്ന ഒരു പരസ്യം നിർമ്മാണ സ്ഥാപനമാണ് മിരാമർ ഫിലിംസ്. ഏറെക്കാലമായി ആൻ അഗസ്റ്റിൻ അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്. പക്ഷേ പരസ്യ നിർമ്മാണമേഖലയിൽ താരം സജീവമായി പ്രവർത്തിക്കുന്നുണ്ട്.

കന്നഡയിലെ പ്രശസ്ത സംവിധായകൻ കെ എം ചൈതന്യ ആണ് അബ്ബാബ്ബ സംവിധാനം ചെയ്യുന്നത്. മനോഹർ ജോഷി ഛായാഗ്രഹണം നിർവ്വഹിച്ച് ലികിത് ഷെട്ടി, അമൃത അയ്യങ്കാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .ബാംഗ്ലൂർ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ലികിത് ഷെട്ടി ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ചു. ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി, സിനിമ ഉടൻ റിലീസ് ചെയ്യാൻ നോക്കുകയാണ് എന്നും അറിയിച്ചിട്ടുണ്ട്ഫാമിലി പാക്കിന് ശേഷം ലികിത് ഷെട്ടിയും അമൃത അയ്യങ്കാറും രണ്ടാം തവണ ഒന്നിക്കുന്ന ചിത്രംകൂടിയാണ് അബ്ബബ്ബ.

”ഞാൻ ഏറെ നാളായി കാത്തിരിക്കുന്ന ദിവസമാണിത്. എന്റെ ഉറ്റസുഹൃത്തും സഹോദരനുമായ വിജയ് ബാബുവിനും വിവേക് ​​തോമസിനും ഒപ്പം നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ ഫീച്ചർ ഫിലിമിലേക്ക് അബ്ബാബ്ബാ!’ – ഒരു ഫുൾ ഫൺ ഫിൽ എന്റർടെയ്‌നർ! സിനിമ പോലെ തന്നെ ഈ നാഴികക്കല്ലിലൂടെ എന്നെ കൊണ്ടുപോകുന്ന യാത്ര തികച്ചും ഒരു സവാരിയാണ്. സന്തോഷവും സന്തോഷവും യഥാർത്ഥ വിനോദവും നിറഞ്ഞ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ, ആണ് ” ഇതെന്നും ആൻ അഗസ്റ്റിൻ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments