മലർവാടി ആർട്സ് ക്ലബ് എന്ന കഥ ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടി ഇന്ന് ഹാസ്യ കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും മുഴുനീള കഥാപാത്രങ്ങളും ഒക്കെ ചെയ്തു കൊണ്ട് ശ്രദ്ധ നേടി ക്കൊണ്ടിരിക്കുകയാണ് അജു വർഗീസ്.മേപ്പടിയാനും ഹൃദയവും ഉൾപ്പെടെ 115 ചിത്രങ്ങളാണ് താരം ഇതിനോടകംപൂർത്തിയാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന നിരവധി ചിത്രങ്ങളിൽ പല രൂപ മാറ്റങ്ങൾ ഉണ്ടെന്നാണ് അജുവർഗീസ് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നത്. കൂടാതെ പല സിനിമകളോടും താൻ ഇപ്പോൾ നോ പറയുന്നത് വർധിച്ചിട്ടുണ്ട് അതൊരിക്കലും ഒരു പരാതി അല്ല എന്നും താരം കൂട്ടിച്ചേർത്തു.
താൻ എന്ന നടനെ കുറച്ച് കൂടി പാകപ്പെടുത്തണ്ട സമയമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ നോ പറച്ചിൽ . സ്ഥിരം ചെയ്യുന്ന റോളുകളോട് ബോറടിച്ചു, ഒരേതരം വേഷങ്ങൾ ചെയ്താൽ സിനിമയോടുള്ള ഇഷ്ടം കൂടാറില്ല, വ്യത്യസ്തമായ വേഷങ്ങൾ എന്നെ സിനിമയോട് കൂടുതൽ ചേർത്ത് നിർത്താറുണ്ട് . ഹെലനിലെ രതീഷ് എന്ന കഥാപാത്രവും മിന്നൽ മുരളി പോത്തനും, മേപ്പടിയാനിലെ തടത്തിൽ സേവ്യറും ഒക്കെ കൂടുതൽ വേറിട്ടതായി തോന്നിയിട്ടുണ്ട് എന്നാണ് അജു പറയുന്നത്.
സ്ഥിരമായി ഏതുവേഷവും ചെയ്താൽ മടുക്കും, സീരിയസ് വേഷങ്ങൾ മാത്രമേ ചെയ്യു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല ,എല്ലാത്തരം വേഷങ്ങളും വേണം, പക്ഷേ വ്യത്യസ്തം ആയിരിക്കണം, 90% കഥകളോടും നോ പറയാൻ കാരണമുണ്ട് എന്നും താരം പറഞ്ഞു. തൻറെ പരിമിതികളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു നടനാണ്, തന്നെ ഉൾക്കൊള്ളുന്ന കഥാപാത്രമാണ് വരുന്നതെങ്കിൽ മാത്രമേ പരിഗണിക്കൂ എന്നും അജു വർഗീസ് പറഞ്ഞു.