കഴിഞ്ഞ ദിവസമായിരുന്നു മ്യൂസിക് ഡയറക്ടർ ഗോപിസുന്ദർൻറെയും ഗായിക അമൃത സുരേഷിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരുടെയും പ്രണയം ആദ്യമായി തുറന്നു പറഞ്ഞത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ആണ് വഴിവെച്ചത്. നിരവധി വിമർശകനായിരുന്നു രണ്ടു പേരുടെയും ചിത്രങ്ങൾക്ക് താഴെ വന്ന് കമൻറുകൾ എഴുതിയത്.
ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം അമൃതസുരേഷ് പങ്കുവെച്ച ചിത്രവും വൈറലാവുകയാണ്, കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് താഴെ ജീവിതത്തിൽ ഒരുമിച്ചു ഇനിയുള്ള യാത്ര നടത്തുകയാണെന്ന് കൂട്ടിച്ചേർത്തിരുന്നു, ഇപ്പോഴിതാ ഒരായിരം പിറന്നാൾ ആശംസകൾ നൽകിക്കൊണ്ടാണ് അമൃത പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്, ഈ പോസ്റ്റിന് താഴെയും നിരവധി കമൻറുകൾ ആണ് വരുന്നത്. അടുത്ത വർഷവും അമൃതയ്ക്ക് ഇയാൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിക്കട്ടെ എന്നായിരുന്നു ഭൂരിഭാഗം പേരും കമൻറുകൾ നടത്തിയത്.
ഗോപിസുന്ദർ കുറേ വർഷക്കാലമായി ഗായിക അഭയ ഹിരണ്മയിമൊത്ത് ലിവിങ് ടുഗദർ ആയിരുന്നു, അതിനുമുന്നേ താരം വിവാഹം കഴിച്ചിട്ടുണ്ട് .അതിൽ രണ്ടു മക്കളാണുള്ളത്. ഒഫീഷ്യലായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ല എന്ന രീതിയിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. അഭയയുമായി എന്താണ് പിണക്കം എന്ന് അറിയില്ല ,പക്ഷെ വളരെ പെട്ടെന്ന് തന്നെ മറ്റൊരു ബന്ധത്തിലേക്ക് ഗോപി സുന്ദർ വന്നിരിക്കുകയാണ്, അമൃതാ സുരേഷ് ആദ്യം കല്യാണം കഴിച്ചത് ബാലയെ ആയിരുന്നു. ഇരുവരും ഒരു കുഞ്ഞ് ജനിച്ചതിനുശേഷം ആണ് വിവാഹമോചനം നടത്തിയത് ,ബാല രണ്ടാമത് വിവാഹം കഴിച്ചു.