Categories: Film NewsMalayalam

കാപ്പയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് അപർണ ബാലമുരളി

നടൻ പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്നായിരുന്നു അപർണ ബാലമുരളിയുടെ പിറന്നാൾ ദിവസം. ഇതറിഞ്ഞ അണിയറപ്രവർത്തകർ സെറ്റിൽ അപർണക്കായി ജന്മദിന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. കേക്ക് മുറിച്ചാണ് അപര്‍ണ സെറ്റിലുള്ളവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. സംവിധായകൻ ഷാജി കൈലാസും, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ദിലീഷ് നായർ, ജി ആർ ഇന്ദുഗോപൻ, നിർമാതാവ് ടോൾവിൻ കുര്യാക്കോസ് , അപർണയുടെ അമ്മ തുടങ്ങിവരൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു അപർണ കാപ്പയിൽ ഇന്ന് ജോയിൻ ചെയ്തത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.

തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന കാപ്പയുടെ അണിയറ പ്രവർത്തകർ അപർണയ്ക്ക് ലൊക്കേഷനിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ – ജി ആർ ഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago