Categories: Film NewsMalayalam

കല്യാണി പ്രിയദർശന്റെ പുതിയ ചിത്രം “ശേഷം മൈക്കിൽ ഫാത്തിമ” ക്ക് ദുൽഖർ സൽമാന്റെ അന്നൗൺസ്‌മെന്റ

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും നിർമിക്കുന്ന കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ ഒരു വിഡിയോയിലൂടെയാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ്. ഗർജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങൾ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഇല്ലാതെ, സൈക്കോ പാത്തുകൾ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങൾ ഇല്ലാതെ നെഞ്ചിൽ നിന്നെടുത്ത വാക്കുകൾ വാക്കുകൾ എന്ന ദുൽഖർ സൽമാന്റെ അന്നൗൺസ്‌മെന്റിലൂടെയാണ് കല്യാണി പ്രിയദർശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വാക്കുകൾ കൊണ്ടൊരു പുത്തൻ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുൽഖർ അന്നൗൺസ്‌മെന്റ് നിർത്തുന്നത്. ” ശേഷം മൈക്കിൽ ഫാത്തിമ” എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം സന്താന കൃഷ്‌ണൻ, എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ,കോസ്റ്റും ധന്യാ ബാലകൃഷ്‌ണൻ, മേക്ക് അപ്പ് റോണെക്സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടർ ഹെഷാം അബ്ദുൽ വഹാബ്, പി ആർ ഓ പ്രതീഷ് ശേഖർ.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago