Saturday, April 20, 2024
HomeMalayalamഹാപ്പി ‘ബർത്ത് ഡെ ഹയമ്മ’: മകൾക്ക് ജന്മദിനാശംസകൾ നേർന്നു ആസിഫ് അലിയും ഭാര്യയും

ഹാപ്പി ‘ബർത്ത് ഡെ ഹയമ്മ’: മകൾക്ക് ജന്മദിനാശംസകൾ നേർന്നു ആസിഫ് അലിയും ഭാര്യയും

മലയാളത്തിലെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയുടെ മകളുടെ പിറന്നാൾ ആഘോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മകൾ ഹയയുടെ അഞ്ചാം പിറന്നാൾ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ വച്ചാണ് നടൻ ആസിഫ് അലി രംഗത്തെത്തിയത്.  ജൂൺ രണ്ടിനായിരുന്നു മകൾ ഹയയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത്.

മാതാപിതാക്കൾ രണ്ടുപേരും മകൾക്ക് ജൻമദിനാശംസകൾ നേർന്ന  ചിത്രങ്ങൾക്ക് മലയാള സിനിമയിലെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ്  ആശംസകൾ അറിയിച് രംഗത്തെത്തിയത് . ഹാപ്പി ‘ബർത്ത് ഡെ ഹയമ്മ’ എന്ന കുറിപ്പിനൊപ്പമാണ് മനോഹരമായ ചിത്രങ്ങൾ താരങ്ങൾ പോസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷത്തെ പിറന്നാൾ നേക്കാൾ ഇത്തവണ അതിഗംഭീരം ആകുകയാണ് താരങ്ങൾ പറഞ്ഞു ,കഴിഞ്ഞവർഷം മകളുടെ നാലാം പിറന്നാളിന് ഒരു ബേക്ക് ഹൗസ് തന്നെയൊരുക്കിയായിരുന്നു,

മിക്കപ്പോഴും പൊതുപരിപാടികളും ആസിഫ് മക്കളെയും ഭാര്യയെ കൊണ്ടു വരാറുണ്ട്, മകൻ ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിക്കുമെങ്കിലും ഹയക്കുട്ടി സദസിനെ കയ്യിലെടുക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്, എന്തായാലും താര പുത്രിയുടെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ്. നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അസിഫലിയുടെ  പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കുറ്റവും ശിക്ഷയും ആണ് , ചിത്രത്തിൻറെ സ്നീക്ക് പീക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments