Saturday, April 20, 2024
HomeMalayalamമിസ്സ് ലീലയായി ഗ്ലാമറസ് ലുക്കിൽ നസ്രിയ!!! കമൻറ് ബോക്സിൽ ആശംസകൾ നിറച്ച് സെലിബ്രിറ്റികൾ

മിസ്സ് ലീലയായി ഗ്ലാമറസ് ലുക്കിൽ നസ്രിയ!!! കമൻറ് ബോക്സിൽ ആശംസകൾ നിറച്ച് സെലിബ്രിറ്റികൾ

മലയാളത്തിലെ പ്രിയപ്പെട്ട നായിക നസ്റിയയും നാനിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്റെ സുന്ദരനികി ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് . നാനിയും നസ്രിയ നസീമും ഒന്നിനൊന്നു മികച്ച അഭിനയമാണ് ട്രെയിലർ ലൂടെ പങ്കുവയ്ക്കുന്നത്.


നാനിയും നസ്രിയ നസീമും രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രണയിതാക്കളായാണ് ചിത്രത്തിലെത്തുന്നത് . റൊമാന്റിക് ഡ്രാമ ജൂൺ 10 ന് റിലീസിന് ഒരുങ്ങുമ്പോൾ,  ചിത്രത്തിന്റെ നിർമ്മാതാക്കൾ  ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന് നിരവധി സെലിബ്രിറ്റികൾ ആണ് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അഹാന കൃഷ്ണകുമാർ ,പ്രാർത്ഥന ,പ്രയാഗ മാർട്ടിൻ, സാനിയ അയ്യപ്പൻ, മാല പാർവതി , വിനയ് ഫോർട്ട്, തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആണ് കമൻറുകൾ നൽകിരംഗത്തെത്തിയത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും യു.എസ്.എയിൽ പോകണമെന്ന് സ്വപ്നം കാണുന്ന അയൽവാസിയായ സുന്ദർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്   ,ചിത്രത്തിൽ നസ്റിയയുടെ കഥാപാത്രത്തിൻറെ പേര് ലീല തോമസ് എന്നാണ്. നായകനെയും നായികയുടെയും ഇതിൽ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിലെ പ്രമേയം  .പോസ്റ്ററും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments