സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി പൂർണിമ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് ,നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ തിരിച്ച് എത്തുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രോഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ശ്രദ്ധ നേടിയത്. ബ്ലൂ കളർ സാരി ആണ് താരം ധരിച്ചിരിക്കുന്നത്. അതിനനുസരിച്ചുള്ള സിൽവർ കളർ ഓർണമെൻസ് ആണ് കൊടുത്തിരിക്കുന്നത്.
എല്ലായ്പ്പോഴും താരത്തെ സുന്ദരിയാക്കുന്ന പ്രാണയുടെ ഡ്രസ്സ് തന്നെയാണ് ഇത്തവണ ധരിച്ചിരിക്കുന്നത് ,നിവിൻ പോളി കേന്ദ്രകഥാപാത്രമായ എത്തി രാജീവ് രവി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ഇന്ദ്രജിത്തും പൂർണിമയും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്, ചിത്രത്തിൻറെ റിലീസ് അടുത്തിടെ മാറ്റി വെച്ചതായും പ്രഖ്യാപിച്ചിരുന്നു. പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളും പൂർണിമ അടുത്തിടെ നൽകിയിരുന്നു.
മലയാളസിനിമയിൽ ഒരുകാലത്ത് സഹ നായികയായി തിളങ്ങിയ പൂർണിമ വൈറസ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, അതിനു ശേഷമാണ് താരം തുറമുഖത്തിൽ അഭിനയിക്കുന്നത് ,ചിത്രത്തിലെ രണ്ട് കാലഘട്ടങ്ങളിലാണ് പൂർണിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് ,ക്യാരക്ടർ ലുക്ക് സോഷ്യൽ മീഡിയ ശ്രദ്ധനേടിയിരുന്നു.