Thursday, May 2, 2024
HomeMalayalamആറുവയസ്സുകാരി എൻറെ കാലിലേക്ക് നോക്കിയിട്ട് പറഞ്ഞു, അയ്യേ! കാലിന്റെ സ്കിൻ കാണുന്നു: റിമാകല്ലിങ്കൽ

ആറുവയസ്സുകാരി എൻറെ കാലിലേക്ക് നോക്കിയിട്ട് പറഞ്ഞു, അയ്യേ! കാലിന്റെ സ്കിൻ കാണുന്നു: റിമാകല്ലിങ്കൽ

മലയാളത്തിലെ പ്രിയപ്പെട്ട നടിയും നിർമ്മാതാവുമായ റിമാകല്ലിങ്കൽ നൽകിയ പ്രത്യേക അഭിമുഖത്തിലെ വരികൾ ശ്രദ്ധേയമാകുന്നു .സോഷ്യൽ മീഡിയയിൽ നിരവധി സൈബർ അറ്റാക്കുകൾ നേരിടുന്ന ഒരു നടി കൂടിയാണ് റിമാകല്ലിങ്കൽ ,നടിയുടെ തുറന്നു പറച്ചിലുകൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്, നിരവധി വിമർശനങ്ങൾ നടി ‘ കേട്ടിട്ടുണ്ട്.പെണ്ണിന്റെ കാലുകൾ കണ്ടാൽ എന്താണ് കുഴപ്പം? എന്ന ചോദ്യത്തിന് ഉത്തരം
നൽകി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ദിവസം താൻ ഒരു ചെറിയ സ്കർട്ട് ഇട്ട് കസേരയിൽ ഇരിക്കുകയാണ്. ബന്ധുവായ ആറു വയസ്സുകാരി തൻറെ കാലുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു ‘അയ്യേ, പാറൂന്റെ കാലിന്റെ സ്കിൻ കാണുന്നു’ ,ഞാൻ അവളുടെ കയ്യിൽ തൊട്ട് പറഞ്ഞു. ‘അയ്യോ, ദേ, അസ്നയുടെ കൈയുടെ സ്കിൻ ഇതേ കാണുന്നു ,അവൾ പെട്ടെന്ന് തന്നെ ശരീരത്തിലേയ്ക്ക് നോക്കി അൽഭുതപ്പെട്ടു, സ്ത്രീയേയും പുരുഷനേയും ശരീരത്തിൽ എല്ലാവരുടെയും അവയവങ്ങൾ തന്നെയാണ്, എന്തുകൊണ്ടാണ് സ്ത്രീശരീരത്തെ മാത്രം സ്പെഷലൈസ് ചെയ്യുന്നത് മനസ്സിലാവുന്നില്ല.

ലോകത്തിൻറെ പേടിപ്പെടുത്തുന്ന അധിക്ഷേപങ്ങളെ സ്ത്രീകൾ ഭയക്കരുത്, അപ്പോൾ ഒരുപാട് മാറ്റങ്ങൾ നമുക്കിടയിൽ ഉണ്ടാകും , കുട്ടികാലത്തു ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ട്.കുട്ടിക്കാലത്ത് ശരിയാണെന്നു വിശ്വസിച്ചിരുന്ന തെറ്റുകൾ തിരിച്ചറിഞ്ഞു മാറ്റിയെടുത്തു. ഞാൻ എനിക്കു തന്നെ ക്രെഡിറ്റു കൊടുക്കുന്ന കാര്യമാണത് എങ്ങും താരം തുറന്നുപറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments