അബുദാബിയിൽ നടക്കുന്ന 2022-ലെ ഐ.ഐ.എഫ്.എ. വീക്കെൻഡ് ആൻഡ് അവാർഡ്‌സിൽ തമിഴ് ഒറിജിനൽ സീരീസായ സുഴൽ – ദി വോർടെക്സ്’-ന്റെ ഗ്ലോബൽ പ്രീമിയർ പ്രഖ്യാപിച്ചു. ജൂൺ 3ന്, 2022 നാണ് പ്രൈം വീഡിയോ അബുദാബിയിലെ യാസ് ഐലൻഡിൽ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പ്രമുഖർ അണി നിരന്ന , താര നിബിഡമായ അവാർഡ് നിശയിൽ പ്രദർശിപ്പിച്ചത്.
തമിഴിലെ ആദ്യത്തെ ദീർഘ-രൂപ സ്ക്രിപ്റ്റഡ് ഒറിജിനൽ സീരീസാണ് സുഴൽ – ദി വോർട്ടക്സ്.മാവെറിക് ജോഡികളായ പുഷ്‌കറും ഗായത്രിയും ചേർന്ന് ആണ് സുഴൽ – ദി വോർട്ടക്സ് എഴുതിയത് അത് സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവർ ആണ്. അന്വേഷണാത്മക സീരീസ് ഗണത്തിലാണ് ചിത്രം വരുന്നത് . സീരീസിൽ പ്രധാന കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, രാധാകൃഷ്ണൻ പാർത്ഥിബൻ എന്നിവരാണ്. 8 എപ്പിസോഡുകൾ ആണ് സാങ്കൽപ്പിക ക്രൈ ത്രില്ലറിൽ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചിത്രം മുന്നോട്ട് പോകുന്നത് .
പ്രൈം വീഡിയോയുടെ ആദ്യ പ്രദർശനത്തിൽ, ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും സുഴൽ – ദി വോർട്ടക്സ് റിലീസ് ചെയ്യും എന്ന് പ്രവർത്തകർ അറിയിച്ചു. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്‌ടൈറ്റിലുകളോടെ കാഴ്ചക്കാർക്ക് ലഭ്യമാകും. ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ ഉള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ – ദി വോർട്ടക്സ്ദൃശ്യവിരുന്നൊരുക്കും.കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവർ ചേർന്നാണ് പരമ്പരയുടെ വേൾഡ് വൈഡ് പ്രീമിയർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.