Saturday, April 27, 2024
HomeMalayalamFilm Newsസ്ഫടികം കണ്ട ശേഷമാണ് ഒരു സിനിമാ താരമാകണം എന്ന മോഹം ഉണ്ടായത് : ...

സ്ഫടികം കണ്ട ശേഷമാണ് ഒരു സിനിമാ താരമാകണം എന്ന മോഹം ഉണ്ടായത് : ഉണ്ണിമുകുന്ദൻ

മലയാളികൾ ഏറെ സ്നേഹത്തോടെ മസിൽ അളിയൻ എന്ന് വിളിക്കുന്ന നടൻ ഉണ്ണി മുകുന്ദൻറെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. താരം മോഹൻലാലുമൊത്ത് ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രമായിരുന്നു 12th മാൻ . ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫ് ആണ്. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ആണ് റിലീസ് ചെയ്തത്.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയതിന് ശേഷം താരം നൽകിയ അഭിമുഖമാണ് വൈറലായി മാറുന്നത്.താനൊരു ഹാര്‍ഡ്‌കോര്‍ ലാലേട്ടന്‍ ഫാനാണെന്നും സ്ഫടികം സിനിമ കണ്ട ശേഷമാണ് ഒരു സിനിമാ താരമാകണം എന്ന മോഹം ഉണ്ടായതെന്നും ഉണ്ണിമുകുന്ദൻ അഭിമുഖത്തിലൂടെ പറയുന്നു ,ഒരു നടൻ എന്ന നിലയിൽ മാത്രമല്ല താരം ഒരു നിർമ്മാതാവായും മലയാള സിനിമയിൽ സജീവമാണ് ,താരം നിർമ്മാണം ചെയ്ത ആദ്യ ചിത്രമായിരുന്നു മേപ്പടിയാൻ , ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ എത്തിയത്.

മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടേയോ ഒരു ബയോപിക് എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ വെച്ച് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് ലാലേട്ടനെ വെച്ച് ചെയ്യാമെന്നായിരുന്നു ഉണ്ണിയുടെ മറുപടി. അതിനൊരു കാരണവും താരം വ്യക്തമാക്കി, ഇത്തരത്തിൽ ഒരു അവസരം വന്നാൽ മോഹൻലാലിൻറെ ബയോപിക് ചെയ്യാൻ ആയിരിക്കും താനേ ഇഷ്ടപ്പെടുക, ‘ അദ്ദേഹം പണ്ടൊരു റെസ്‌ലര്‍ ആയിരുന്നു എന്ന്. സിനിമയുടെ തുടക്കം വേണമെങ്കില്‍ നമുക്ക് ഇങ്ങനെ തുടങ്ങാം എന്നും താരം പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments