Tuesday, April 16, 2024
HomeMalayalamഞാനും എന്റെ ആത്മാവും ഒന്നിക്കുമ്പോൾ: ഭാവനയുടെ പുതിയ ചിത്രങ്ങൾ

ഞാനും എന്റെ ആത്മാവും ഒന്നിക്കുമ്പോൾ: ഭാവനയുടെ പുതിയ ചിത്രങ്ങൾ

മലയാളത്തിലെ പ്രിയപ്പെട്ട നായിക ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ താരം അതീവ സുന്ദരിയായാണ്  ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് ,ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത് ,അടുത്തിടെ നിരവധി ചിത്രങ്ങളായിരുന്നു ഭാവന സോഷ്യൽ മീഡിയയിലൂടെപങ്കുവെച്ചത്,ചിത്രങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

സർവൈവൽ എന്ന ഹ്രസ്വചിത്രത്തിലാണ്  ഭാവന അടുത്തതായി അഭിനയിക്കുന്നത്.
ദ സർവൈവൽ എന്ന് പേരിട്ടിരിക്കുന്ന ഒരു ഷോർട്ട് ഫിലിമിൽ ബോക്‌സറായി അഭിനയിക്കാൻ അഭിനയിക്കുന്ന ഭാവനയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു, എസ്എൻ രജീഷ് സംവിധാനം ചെയ്ത ദ സർവൈവലിന്റെ പോസ്റ്റർ ബുധനാഴ്ച താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

തിരിച്ചു വരവ് ആരാധകർ വളരെ ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്, യഥാർത്ഥ ജീവിതത്തിൽ ഭാവനയുടെ അതിജീവന കഥ ഞങ്ങളുടെ പ്രോജക്റ്റിന് കൂടുതൽ നന്നാക്കി എന്നും   വെല്ലുവിളികളെ അതിജീവിക്കുന്ന ബോക്‌സറായി ഭാവനയെ പ്രേക്ഷകർക്ക് കാണാം എന്നും ചിത്രത്തിന്രെ സംവിധായകൻ അറിയിച്ചിരുന്നു, നടി ആക്രമിക്കപ്പെട്ട കേസ് കൂടുതൽ വഴിത്തിരിവിലേക്ക് പോകുമ്പോഴും മലയാളസിനിമയിൽ സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഭാവനകൊപ്പം ആണ് ഉള്ളത് ,കുറ്റം തെളിയിക്കപ്പെടും എന്നും  നീതി ലഭിക്കുമെന്നും താരം വിശ്വസിക്കുന്നു.  അടുത്തിടെ ആയിരുന്നു താരം മുഖ്യമന്ത്രിയെ കാണാൻ പോയത്, മുഖ്യമന്ത്രി  എല്ലാ പിന്തുണയും ഉറപ്പുനൽകിയിരുന്നു.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments