മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായ ‘ആളൊരുക്ക’ത്തിന് ശേഷം വി സി അഭിലാഷിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഇക്കഴിഞ്ഞ 5 നാണ് തിയറ്ററുകളിൽ എത്തിയത്.
1980കളിൽ കേരളത്തിലേക്ക് ടെലിവിഷൻ എത്തിതുടങ്ങിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സിനിമാ മേഖലയിലെ പ്രമുഖരടക്കം പങ്കുവെയ്ക്കുന്നത്.
തൊണ്ണൂറുകളുടെ ഓർമകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന നർമത്തിൽ ചാലിച്ച കൊച്ചുചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും, തീർച്ചയായും എല്ലാവരും കുടുംബസമേതം തീയേറ്ററുകളിൽ തന്നെ വന്ന് ഈ സിനിമ കാണാൻ ശ്രമിക്കുകയെന്നുമാണ് സിനിമ കണ്ടതിന് ശേഷം ബേസിൽ ജോസഫ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
“വീ സി അഭിലാഷ് സംവിധാനം ചെയ്ത് ,എത്രയും പ്രിയപ്പെട്ട ജോണി ആന്റണി ചേട്ടനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നഭിനയിച്ച സബാഷ് ചന്ദ്രബോസ് എന്ന സിനിമ നാളെ തീയേറ്ററുകളിൽ റിലീസ് ആവുകയാണ് . സിനിമയുടെ ഒരു പ്രിവ്യു ഈയടുത്തു കാണാൻ ഉള്ള അവസരം ഉണ്ടായി .
തൊണ്ണൂറുകളുടെ ഓർമകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന നർമത്തിൽ ചാലിച്ച ഈ കൊച്ചുചിത്രം ഏറെ ഇഷ്ടപ്പെട്ടു . തീർച്ചയായും എല്ലാവരും കുടുംബസമേതം തീയേറ്ററുകളിൽ തന്നെ വന്ന് ഈ സിനിമ കാണാൻ ശ്രെമിക്കുക . നിങ്ങൾ നിരാശരാകില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ” ബേസിൽ കുറിച്ചു.
Recent Comments