മലയാള സിനിമ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമ ട്രെയിലര്‍ വാട്ടര്‍ പ്രൊജക്ഷനില്‍ തെളിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല സിനിമയുടെ ട്രെയിലറാണ് വാട്ടര്‍ പ്രൊജക്ഷനില്‍ തെളിഞ്ഞത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഓഗസ്റ്റ് 7ന് നടന്ന പരുപാടിയിലായിരുന്നു ട്രെയിലര്‍ വാട്ടര്‍ പ്രൊജക്ഷനില്‍ തെളിഞ്ഞത്.വൈകീട്ട് 7 നായിരുന്നു ട്രെയിലര്‍ വാട്ടര്‍ പ്രൊജക്ഷനില്‍ തെളിഞ്ഞത്.
ടൊവിനോയും കല്യാണിയും ഷൈന്‍ ടോം ചാക്കോയും സംവിധായകന്‍ ഖാലിദ് റഹ്മാനും നിര്‍മാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിന്‍ പെരാരിയും പരുപാടിയില്‍ പങ്കെടുത്തു. ആരാധകര്‍ക്ക് തല്ലുമാല ടീഷര്‍ട്ടും ടോവിനോ സമ്മാനിച്ചു. ടോവിനോ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെതായി എത്തിയ ട്രെയിലറും പാട്ടുകളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ടോവിനോയുടെ ഡാന്‍സ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് വേണ്ടി ടൊവി 10 കിലോയോളം ഭാരം കുറച്ചുവെന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.20കാരനായ മണവാളന്‍ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയില്‍ എത്തുക. ബ്ലോഗര്‍ ബീവാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്. ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്സിന്‍ പരാരി എന്നിവര്‍ കൈകാര്യം ചെയ്യുന്നു. ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളില്‍ എത്തുന്നു. തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയില്‍ ആരംഭിച്ചു.