പ്രേക്ഷകർക്ക് ഉത്തരം നൽകാൻ ചന്തു നാഥിന്റെ പോലീസ് വേഷം; ‘ഇനി ഉത്തരം’ ഒക്ടോബർ 7 ന്

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം ചന്തുനാഥ്; പ്രശാന്ത് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്.ഐ പ്രശാന്ത് എന്ന് താരം പറയുന്നു. കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്നു എന്ന വിമർശനത്തിനും കൃത്യമായ മറുപടി തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോൾ ചന്തു പറഞ്ഞു.

ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.

ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട് റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയ്പ്പിക്കുന്നത്. പ്രമോഷൻ എന്തായാലും ചെയ്യണം. പക്ഷേ, പ്രേക്ഷകർ സിനിമയെ ഒഴിവാക്കിയാൽ പിന്നെ ഒന്നും ചെയ്യാനില്ല പ്രേക്ഷകരാണ് സിനിമയുടെ എല്ലാം .ചന്തു തന്റെ സിനിമയോടുള്ള കാഴ്ച്ചപ്പാട് കൃത്യമായി പറയുന്നു. പതിനെട്ടാം പടി, മാലിക്ക്, 21 ഗ്രാംസ്, ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും ചന്തുനാഥ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img