Friday, April 26, 2024
HomeMalayalamFilm Newsതീപാറുന്ന ലുക്കിൽ ശ്രീനാഥ് ഭാസി! ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി 'ചട്ടമ്പി'

തീപാറുന്ന ലുക്കിൽ ശ്രീനാഥ് ഭാസി! ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി ‘ചട്ടമ്പി’

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങി മലയാളി പ്രേക്ഷകർ സ്വീകരിച്ച ഒരുപിടി നല്ല ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് എസ് എസ് കുമാർ ആർ എം വിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇപ്പോൾ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് . ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുള്ളത് .ശ്രീനാഥ് ഭാസിയുടെ ലുക്ക് ആണ് ഏറ്റവും പുതിയതായി പുറത്തുവിട്ടിരിക്കുന്നത് . ശ്രീനാഥ് ഭാസി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് പോസ്റ്റർ എത്തിയിരിക്കുന്നത് ചെയ്തത്.

ശ്രീനാഥ് ഭാസിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം ആരാധകരെ അറിയിച്ചത്, ഒഫീഷ്യൽ പേജിലേക്ക് മെസ്സേജ് അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാവുന്ന ഒരു സൗകര്യവും ഒരുക്കിയിരുന്നു ,ചുരുങ്ങിയ സമയം കൊണ്ട് തന്നെ പതിനായിരത്തോളം പോസ്റ്റർ അഭ്യർത്ഥനകൾ ആയിരുന്നു സോഷ്യൽ മീഡിയ കമൻറ് ബോക്സിൽ നിറഞ്ഞത്.
ചിത്രത്തിൻറെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .

ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത് ഇടുക്കിയിലാണ്, 1995 കാലത്തെ പ്രമേയമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത്. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം നിർവഹിക്കുന്നത് സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ്. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി ആർ ഓ ആയി പ്രവർത്തിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments