Friday, May 3, 2024
HomeMalayalamFilm Newsമമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുതിയ ചിത്രം "ക്രിസ്റ്റഫർ" ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും റിലീസ് ചെയ്തു

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുതിയ ചിത്രം “ക്രിസ്റ്റഫർ” ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും റിലീസ് ചെയ്തു

പുഴുവിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ‘ക്രിസ്റ്റഫർ’ എന്ന് പേരിട്ടു. ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും ഇന്ന് പുറത്തിറക്കി. ‘ആറാട്ടി’ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ മമ്മൂട്ടി ചിത്രത്തിനുണ്ട്. ആർ.ഡി. ഇലുമിനേഷൻസ് ആണ് “ക്രിസ്റ്റഫർ” നിർമ്മിക്കുന്നത്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ബൈലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’.

ഇവരെ കൂടാതെ സിദ്ദീഖ്, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. കൂടാതെ മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിലെ അഭിനയിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ഓപ്പറേഷൻ ജാവ ഫെയിം ഫൈസ് സിദ്ധിക്ക് ആണ് ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments