കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കോബ്ര ഓഗസ്റ്റിൽ ബിഗ് സ്ക്രീനിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു.ആഗസ്റ്റ് 11ന് ലോകമെമ്പാടുമായി ചിത്രം പ്രദർശനത്തിന് എത്തുമെന്നാണു ഒഫീഷ്യലായി അനൗൺസ് ചെയ്യുന്നത്. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ.
സിനിമയുടെ ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാണ ബാനറായ സെവൻ സ്ക്രീൻ സ്റ്റുഡിയോ, കോബ്ര ബിഗ് സ്ക്രീനുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. എ ആർ റഹ്മാൻ ആണ് ഈ പ്രൊജക്റ്റിന്റെ സംഗീതസംവിധായകൻ. കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ പ്രേക്ഷകർ സ്വീകരിച്ച ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായികയായെത്തുന്നത്.
ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരുമാണ്. ഹരീഷ് കണ്ണൻ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് . എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിൻറെ പി.ആർ.ഒ : എ. എസ് ദിനേശ്, ശബരി എന്നിവരാണ്.
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…