Friday, May 3, 2024
HomeMalayalamസെറ്റ് സാരി ഉടുത്ത് കണിക്കൊന്ന പൂങ്കുലയും കയ്യിലേന്തി ദിവ്യ ഉണ്ണി : ആശംസകളുമായി ആരാധകർ

സെറ്റ് സാരി ഉടുത്ത് കണിക്കൊന്ന പൂങ്കുലയും കയ്യിലേന്തി ദിവ്യ ഉണ്ണി : ആശംസകളുമായി ആരാധകർ

കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ ദിലീപിന് നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദിവ്യഉണ്ണി. ദിവ്യ ഇപ്പോൾ അഭിനയരംഗത്തു നിന്നും വിട പറഞ്ഞിരിക്കുകയാണ്. നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നടയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ നിരവധി ചിത്രങ്ങളിൽ നായികയായി തന്നെയാണ് ദിവ്യ ഉണ്ണി ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുള്ളത്. അഭിനയ രംഗത്ത് ഏറെ സജീവമായ് നിന്ന കാലത്ത് തന്നെയാണ് താരം വിവാഹിതയായത്.

വിവാഹിതയായ ശേഷം താരം നൃത്തം ഉപേക്ഷിച്ചിരുന്നില്ല ,അമേരിക്കയിൽ സ്വന്തമായ നൃത്ത സ്കൂളും ദിവ്യ ഉണ്ണി സ്വന്തമായി നടത്തിയിരുന്നു. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. രണ്ടാമത് വിവാഹം ചെയ്തത് ബിസിനസുകാരനായ അരുണിനെയാണ്. ഇപ്പോൾ താരം നൃത്ത രംഗത്തും അതിലുപരി സോഷ്യൽമീഡിയയിലും വളരെ അധികം സജീവമാണ്. വിഷുക്കാലത്ത് തന്നെ ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് ദിവ്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് . മലയാളി പെൺകുട്ടിയായി സെറ്റ് സാരിയിൽ കണിക്കൊന്ന പിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുകയാണ്.

ഈ കഴിഞ്ഞ ദിവസങ്ങളിലാണ് താരം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ ഫാഷൻ ഫിലിം റിലീസ് ചെയ്ത്. വീണ്ടും അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവാണ് എന്നായിരുന്നു ഫിലിം കണ്ട് പ്രേക്ഷകർ അഭിപ്രായം അറിയിച്ചത്.


ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (ഭൂമി) എന്ന ഫാഷൻ ഫിലിം ആണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ തന്റെ പുതിയ   ഫിലിം ഇലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments