Categories: Film NewsMalayalam

എൻറെ സ്വകാര്യ ജീവിതത്തിലേക്ക് കയറിയാൽ മുഖം നോക്കാതെ ഞാൻ പ്രതികരിക്കും: സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ കുറിച്ച് ദുർഗാ കൃഷ്ണ

ഗംഭീര പ്രകടനവുമായി തീയേറ്ററുകളിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഉടൽ. ചിത്രത്തിലെ പ്രധാനകഥാപാത്രത്തിൽ എത്തിയ ദുർഗാ കൃഷ്ണയുടെ മികച്ച പെർഫോമൻസ് ആരാധകർ ഒന്നടങ്കം പറഞ്ഞ കാര്യമായിരുന്നു. ദുർഗ കൃഷ്ണ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഉടലിൽ ചെയ്തിരുന്നത്. ഇന്ദ്രൻസ്, ധ്യാൻ ആണ് മറ്റ് പ്രധാനപ്പെട്ട റോളിൽ എത്തിയിരുന്നത് .ചിത്രം മുഴുനീള വയലൻസ് ആണെങ്കിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അവതരണം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു .ചിത്രവുമായി ബന്ധപ്പെട്ട് ദുർഗ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇന്റിമേറ്റ് സീനിനെ ക്കുറിച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.

പലപ്പോഴും ചിത്രത്തിലെ സീനുകൾ കണ്ട് ആളുകൾ വിമർശിച്ചത് എന്നെ മാത്രമാണ് ,ഞാൻ ഒറ്റയ്ക്കായിരുന്നില്ല ആ സീനിൽ അഭിനയിച്ചത്. മറ്റൊരു പുരുഷ കഥാപാത്രം കൂടി അതിലുണ്ടായിരുന്നു, ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നത് തനിക്ക് മാത്രമാണ്. നിങ്ങൾക്ക് എൻറെ സിനിമ ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയാം ,അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം ,നിങ്ങൾക്ക് വിമർശിക്കാം ,ഒരിക്കലും എന്റെ സ്വകാര്യ ജീവിതത്തിലേക്ക് കയറിവരുവാന്‍ ഞാന്‍ ആരേയും അനുവദിക്കുകയില്ല എന്നും നടി കൂട്ടിച്ചേർത്തു. സ്വകാര്യ ജീവിതത്തിലേക്ക് കയറി വന്നാൽ താൻ പ്രതികരിക്കും, അത് സോഷ്യൽ മീഡിയയിൽ ആണെങ്കിലും അഭിമുഖങ്ങളിൽ ആണെങ്കിലും .

അഭിനയം എന്നതാണ് എൻറെ മേഖല അതിൽ തൃപ്തി ഉള്ള ഏതു കഥാപാത്രവും താൻ സ്വീകരിക്കും , ഇൻറിമേറ്റ് സീനിൽ അഭിനയിച്ചതിൽ എൻറെ ഭർത്താവിന് ഒരു പരാതിയുമില്ല, തങ്ങളെ അതൊരു തരത്തിൽ ബാധിച്ചിട്ടില്ല ,പക്ഷേ ഏറ്റവുമധികം പ്രശ്നമുണ്ടായത് മറ്റുള്ളവർക്കാണ്. സ്ത്രീകൾക്കു മാത്രം എന്തുകൊണ്ട് വിമർശനങ്ങൾ വരുന്നു എന്ന് എപ്പോഴും ചിന്തിക്കാറുണ്ട് ,ഈ ഒരു അവസ്ഥ മാറേണ്ടിയിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago