Friday, April 26, 2024
HomeMalayalamFilm Newsഇത് ധനുഷിന്റെ പെർഫെക്റ്റ് ഹോളിവുഡ് പഞ്ച്!! 'ഗ്രേ മാൻ' ട്രെയിലർ

ഇത് ധനുഷിന്റെ പെർഫെക്റ്റ് ഹോളിവുഡ് പഞ്ച്!! ‘ഗ്രേ മാൻ’ ട്രെയിലർ

റൂസ്സോ ബ്രദേഴ്‌സിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് ദി ഗ്രേ മാനിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു , ക്രിസ് ഇവാൻസും റയാൻ ഗോസ്‌ലിംഗും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു ത്രില്ലിംഗ് ആക്ഷൻ ചിത്രമായാണ് ആണ് ഗ്രേ മാൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം, അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ തുടങ്ങിയ ഹിറ്റ് സിനിമകൾ പോലെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അനുഭവമായിരിക്കും സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ ഉറപ്പു തരുന്നത് . ആക്ഷൻ സീക്വൻസുകൾ കൊണ്ട് ട്രെയിലർ ഗംഭീര അനുഭവമാണ് ഇപ്പോൾ തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ധനുഷ്, അന ഡി അർമാസ്, റെജി-ജീൻ പേജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ട്രെയിലറിലെ ധനുഷിന്റെ രൂപം ആരാധകരെ ആകർഷിക്കുമെന്ന് ഉറപ്പു നൽകുന്നതാണ്, അദ്ദേഹത്തിൻറെ ആക്ഷൻ പ്രേക്ഷകർക്ക് വലിയൊരു അനുഭവം ആയിരിക്കും സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകരും പറയുന്നത് .

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയിലർ മില്യൺ കാഴ്ചക്കാരെ ആണ് സമ്മാനിച്ചത്.ധനുഷ് സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് കുറിച്ച് വരികളും ശ്രദ്ധേയമായിരുന്നു, നെറ്റ്ഫ്ലിക്‌സിന്റെ ‘ദി ഗ്രേ മാൻ’ ടീമിൽ പങ്കുചേർന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്, ഈ വിലപ്പെട്ട അനുഭവത്തിന്റെ ഭാഗമാകാൻ താൻ ഇത്രയും കാലം കാത്തിരിക്കുകയായിരുന്നു , എന്നോട് ഇത്രയും കാലം കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ലോകത്തുള്ള എല്ലാ ആരാധകർക്കും ഞാൻ നന്ദി അറിയിക്കുകയാണ്. എന്നായിരുന്നു ധനുഷ് എഴുതിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments