Categories: MalayalamSocial Media

വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്: പറഞ്ഞതിൽ മാറ്റമില്ലെന്ന് ഹരീഷ് പേരടി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ എറണാകുളത്ത് യുവനടി നൽകിയ പരാതിയിൽ വീണ്ടും വിവാദങ്ങൾ മുറുകുകയാണ് .വിജയ് ബാബുവിനെ ഇതു വരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല, യുവതി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി സൂചന നൽകിയിരുന്നു. അതിനുശേഷം കീഴടങ്ങാൻ അറിയിച്ചെങ്കിലും താരം ഇതുവരെ എത്തിയിട്ടില്ല. അനുകൂല നിലപാട് എടുത്തു കൊണ്ട് ‘അമ്മ’യിൽ നിന്നും പലരും ഇപ്പോൾ രാജി വെച്ചിരിക്കുകയാണ്. നടൻ ഹരീഷ് പേരടിയും സോഷ്യൽ മീഡിയയിലൂടെ തൻറെ രാജിക്കത്ത് അറിയിച്ചു. ഇപ്പോഴിതാ അമ്മയിൽ നൽകിയ പരാതിയിൽ സംഘടനയുടെ പ്രസിഡണ്ട് ജനറൽ സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല എന്നും സുരേഷ് ഗോപി മാത്രമാണ് ഈ വിവരം അറിഞ്ഞ് തന്നെ വിളിച്ചത് എന്ന്ഹരീഷ് പേരടി സോഷ്യൽ മീഡിയ എഴുതുകയാണ്

സംഘടനയിൽ നിന്ന് കൊണ്ട് പോരാടണമെന്നും ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്നും സുരേഷ് ഗോപി അറിയിച്ചു ,പക്ഷേ
ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു എന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയ എഴുതി.

കുറിപ്പിനെ പൂർണരൂപം വായിക്കാം:
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്…പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു…A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല…പക്ഷെ ഈ രാജി വാർത്ത അറിഞ്ഞ നിമിഷം ആദ്യം എന്നെ ആദ്യം വിളിച്ചത് സുരേഷേട്ടൻ ആണ്…ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു” നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന് …ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു…എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും…A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് …രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല…

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

24 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

24 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago