Categories: Film NewsMalayalam

‘ഹെർ’ മൂവി യുടെ പൂജയിൽ തിളങ്ങി പാർവതി തിരുവോത്ത്!!! വീഡിയോ

മലയാളത്തിലെയും തമിഴിലെയും മുൻനിര നടിമാർ ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെർ. കുറച്ചു ദിവസം മുന്നേ ആണ് ചിത്രത്തിൻറെ ടൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിൻറെ പൂജയും കൊച്ചിയിൽ വെച്ച് നടന്നിരിക്കുകയാണ് .പൂജയിൽ മലയാളത്തിൻറെ പ്രിയങ്കരിയായ പാർവ്വതി തിരുവോത്ത് പങ്കെടുത്തിരുന്നു .പാർവതിയുടെ സ്റ്റൈലിഷ് ലുക്ക് ആയിരുന്നു പൂജയുടെ ഹൈലൈറ്റ്. ചിത്രത്തിലെ പ്രമുഖ താരങ്ങളും പൂജയിൽ പങ്കെടുത്തിരുന്നു.

പാർവ്വതിക്ക് പുറമേ ചിത്രത്തിൽ ഉർവശി ,ഐശ്വര്യ രാജേഷ്, ലിജോമോൾ ,രമ്യനമ്പീശൻ തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ വശങ്ങളെ അഞ്ച് സ്ത്രീകളുടെ കഥകൾകൊണ്ട് ബന്ധിപ്പിച്ചാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

ചിത്രത്തിന്‍റെ സംവിധാനം ലിജിൻ ജോസാണ്. നിർമാണം അനീഷ് എം. തോമസ് ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ് . ​ശാന്തയായി ഉര്‍വ്വശിയും രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും അനാമിക ആയി ഐശ്വര്യ രാജേഷ് , അഭിനയ എന്ന എന്ന കഥാപാത്രത്തിൽ ലിജോമോൾ എന്നിവർ ചിത്രത്തിൽ അണിനിരക്കും. മറ്റു പ്രധാനപ്പെട്ട പുരുഷ കഥാപാത്രങ്ങൾ പ്രതാപ് പോത്തൻ ഗുരു സോമസുന്ദരം രാജേഷ് മാധവൻ തുടങ്ങിയവരാണ്. തിരുവനന്തപുരത്ത് മേയ് 7 ന് ചിത്രീകരണത്തിന് തുടക്കമാകും എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago