Categories: Film NewsMalayalam

ഏറ്റവും കൂടുതൽ സമയം നിങ്ങളെ ആവേശം കൊള്ളിക്കുന്ന സിനിമ ഏത് ! ബ്രഹ്മാണ്ട ചിത്രങ്ങളുടെ റൺടൈം വെളിപ്പെടുത്തി

2022 ഏപ്രിൽ  ചലച്ചിത്ര പ്രേമികൾക്ക് ആഘോഷത്തിലെ മാസമായിരിക്കും,  ഈ വിഷുക്കാലത്ത് വമ്പൻ ചിത്രങ്ങൾ  ബോക്‌സ് ഓഫീസിൽ മത്സരിക്കാനൊരുങ്ങുകയാണ്. മലയാള സിനിമയിലെ താര രാജാക്കന്മാരെ മാറ്റിനിർത്തിക്കൊണ്ട് ഇത്തവണ നമ്മുടെ തീയേറ്ററുകൾ കീഴടക്കുന്നത് അന്യഭാഷയിലേ നായകന്മാരും സിനിമകളും ആയിരിക്കും. ഷാഹിദ് കപൂറിന്റെ ജേഴ്‌സി, യഷിന്റെ കെജിഎഫ്: ചാപ്റ്റർ 2, ദളപതി വിജയ്‌യുടെ ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ   റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.സിനിമകളെക്കുറിച്ചുള്ള ആവേശമാണ് ഇപ്പോൾ എല്ലായിടത്തും ഉയരുന്നത്.

കേരളത്തിലുൾപ്പെടെ കളക്ഷനുകൾ വാരിക്കൂട്ടി വൻ വിജയം ആഘോഷിച്ച  ‘RRR’ അതിന്റെ കളക്ഷനിൽ പതിയെ താഴുമ്പോൾ  റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ആരാധകർനൽകിയിരിക്കുന്നത് . ഷാഹിദിന്റെ സ്‌പോർട്‌സ് ഡ്രാമയും മറ്റ് രണ്ട് ആക്ഷൻ ചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസിൽ മത്സരിക്കുകയും ചെയ്യും.

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്നത്
യഷ് നായകനായ KGF: ചാപ്റ്റർ 2 തന്നെയാണ്. ചിത്രം കന്നട ,തമിഴ് ,തെലുങ്ക് ,മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലേക്കാണ്  റിലീസ് ചെയ്യുന്നത് .ഇതിൻറെ ആദ്യ ഭാഗത്തിന്  നിരവധി പ്രശംസകൾ ആയിരുന്നു സിനിമാപ്രേമികൾ നൽകിയത്. അതേ പ്രതീക്ഷയോടെ തന്നെയാണ് രണ്ടാം ഭാഗവും കാണാൻ ആരാധകർ കാത്തിരിക്കുന്നത്. പുറത്തു നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ഏകദേശം രണ്ടു മണിക്കൂർ 48 മിനിട്ട് ദൈർഘ്യം ഉണ്ടാകും എന്നാണ് പറയുന്നത്. അതായത് ഏകദേശം മൂന്ന് മണിക്കൂർ തിയേറ്ററിൽ ആരാധകരെ ആവേശം കൊള്ളിക്കാൻ KGF: ചാപ്റ്റർ 2 ഒരുങ്ങുകയാണ്.ജേഴ്സി 2 മണിക്കൂറും 50 മിനിറ്റും റൺ ടൈം ആണെങ്കിൽ ബീസ്റ്റ് 2 മണിക്കൂറും 38 മിനുറ്റുമാണ് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago